വീടൊരുക്കാൻ വേണ്ട ഏറ്റവും പുതിയ നിർമാണവസ്തുക്കൾ അടുത്തറിയാൻ അവസരമൊരുക്കി വനിതാ വീട് പ്രദർശനത്തിനു തുടക്കമായി. കാലിക്കറ്റ് ട്രേഡ് സെന്ററിൽ കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാവിലെ 11 മുതൽ രാത്രി 8 വരെയാണു പ്രവേശനം. പ്രവേശനം സൗജന്യമാണ്. വനിതാ വീട് മാസികയാണു പ്രദർശനം നടത്തുന്നത്. ജെപ്സ് സോളർ ആണ് എനർജി പാർട്നർ. 30 ന് പ്രദർശനം അവസാനിക്കും.