മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന് സമ്മാനിച്ചു. കോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ വി.ഡി. സതീശൻ പുരസ്കാരം കൈമാറി. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശാസ്ത്രവും തത്വചിന്തയും കാലവും ഇഴചേരുന്ന മേതിലിൻറെ രചനാപ്രപഞ്ചത്തിന് നൽകിയ ആദരവ് കൂടിയായിരുന്നു സാഹിത്യ നഗരത്തിലെ ഈ പുരസ്കാര വേദി. 

വായനയെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരനെന്ന നിലയിൽ മേതിൽ രാധാകൃഷ്ണന് പുരസ്കാരം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. രാഷ്ട്രീയ പക്ഷഭേദമില്ലാതെ തന്നെ പുരസ്കാരത്തിന് പരിഗണിച്ചതിന് സർക്കാരിന് നന്ദി അറിയിച്ച മേതിൽ, 'എഴുത്തച്ഛൻ മഹാശ്ചര്യം എല്ലാർക്കും കിട്ടണം പണം' എന്ന പരാമർശത്തോടെ പ്രസംഗം അവസാനിപ്പിച്ചത് സദസ്സിൽ ചിരി പടർത്തി. 

കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, സാഹിത്യ അക്കാദമി ചെയർമാൻ കല്പറ്റ നാരായണൻ, സാറാ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ENGLISH SUMMARY:

Ezhuthachan Puraskaram 2024 has been proudly awarded to renowned writer Methil Radhakrishnan for his exceptional contributions to Malayalam literature. The prestigious Kerala government award, carrying a cash prize of 5 lakh rupees and a citation, was presented at a grand ceremony held in Kozhikode.