psc
  • റാങ്കുപട്ടിക പുതുക്കിയതോടെ ആസൂത്രണ ബോർഡ് പരീക്ഷയിൽ തട്ടിപ്പ് നടന്നുവെന്ന് പിഎസ്‌സി തന്നെ കുറ്റസമ്മതം നടത്തി എന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ഇത് അന്വേഷണത്തിൽ മുഖ്യ തെളിവായി മാറ്റും

ആസൂത്രണ വകുപ്പ് ചീഫ് ഇന്‍ഡസ്ട്രി ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന്‍ തസ്തികയില്‍ പരീക്ഷാ ക്രമക്കേടിലൂടെ നിയമനം നേടിയ അരുണ്‍ ജെ.പ്രതാപിനെ പുറത്താക്കും.  പിഎസ്‌സി നടത്തിയ പുനര്‍മൂല്യനിര്‍ണയത്തില്‍ അരുണ്‍ അഞ്ചാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടിരുന്നു. പഴയ റാങ്ക് ലിസ്റ്റില്‍ മൂന്നാം റാങ്കിലുണ്ടായിരുന്ന ശ്യാം കൃഷ്ണനാണ് ഒന്നാം റാങ്കിലേക്കെത്തിയത്. അതിനിടെ റാങ്കു പട്ടിക പുതുക്കിയതോടെ ആസൂത്രണ ബോർഡ് പരീക്ഷയിൽ തട്ടിപ്പ് നടന്നുവെന്ന് പിഎസ്‌സി തന്നെ കുറ്റസമ്മതം നടത്തി എന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ഇത് അന്വേഷണത്തിൽ മുഖ്യ തെളിവായി മാറ്റും. ഈ കേസിൽ കൂടുതൽ ഉദ്യോഗസ്ഥരെ പ്രതിചേർക്കുന്നതിനൊപ്പം ചെയർമാൻ ഉൾപ്പെടെ കൂടുതൽ അംഗങ്ങളെ ഉടൻ ചോദ്യം ചെയ്യാനും തീരുമാനിച്ചു. മൂന്ന് പരീക്ഷകളില്‍ കൂടി കേസെടുക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. ഹൈക്കോടതി വിധിക്ക് ശേഷം അന്വേഷണവും വേഗത്തിലാക്കിയേക്കും.

ശ്യാം കൃഷ്ണന്‍ ഒരു വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയാണ് ഇത്ര വലിയ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഒടുവില്‍ ആദ്യം പ്രസിദ്ധീകരിച്ച മാര്‍ക്ക് റദ്ദാക്കി വീണ്ടും മൂല്യനിര്‍ണയം നടത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുകയും ഇന്നലെ അഭിമുഖം നടത്തി രാത്രിയോടെ പിഎസ്​സി പുതിയ ലിസ്റ്റ് പുറത്തുവിടുകയുമായിരുന്നു. ആകെ 58 മാര്‍ക്ക് ലഭിക്കേണ്ട 10 ചോദ്യങ്ങളാണ് പിഎസ്​സി മൂല്യനിര്‍ണയം നടത്താതെ നേരത്തെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അന്ന് പരീക്ഷയില്‍ 39 മാര്‍ക്കാണ് ശ്യാം കൃഷ്ണന് കിട്ടിയിരുന്നത്. പുനര്‍മൂല്യനിര്‍ണയത്തിലാവട്ടെ 59.50 മാര്‍ക്കും. 

പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും മൂന്നാം സ്ഥാനത്താണെന്ന് അറിഞ്ഞപ്പോള്‍ ഉത്തരക്കടലാസ് പരിശോധിക്കണമെന്ന് തോന്നിയെന്നും ശ്യാം കൃഷ്ണന്‍ പ്രതികരിച്ചു. അതിനായുള്ള ശ്രമമാണ് ഇപ്പോള്‍ ഒന്നാം റാങ്കിലേക്ക് എത്താന്‍ ഇടയാക്കിയതെന്നും അതേസമയം നേരത്തെ നിയമനം ലഭിച്ചയാളെ കുറ്റപ്പെടുത്താനില്ലെന്നും  ശ്യാം പറഞ്ഞു. 

ENGLISH SUMMARY:

Arun J. Prathap is set to be removed from his post in the Kerala Planning Department after a re-evaluation of the recruitment examination by the Kerala Public Service Commission (PSC) pushed him from third to fifth rank. Shyam Krishnan, who was previously ranked third, secured the first rank after the PSC re-evaluated answer sheets and published a revised rank list. The Crime Branch reportedly views the revised ranking as key evidence of examination irregularities and plans to question more officials, including additional PSC members, while considering cases related to three more examinations. Shyam Krishnan pursued a year-long legal battle to challenge the results, with his score rising from 39 to 59.50 marks after re-evaluation.