nattika-protest-2
  • തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ നിർദേശം. ജനകീയപ്രക്ഷോഭം ശക്തമായതോടെയാണ് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്‍റെ ഇടപെടല്‍.

തൃശൂർ നാട്ടിക  ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ നിർദേശം. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറാണ് ദേശീയപാതയിലെ ടോൾ പിരിവ് നിർത്താൻ നിർദേശം നൽകിയത്. ടോൾ പിരിവിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി.  Also Read: ‘30കോടി അടിച്ചത് എനിക്ക്, പക്ഷേ ടിക്കറ്റ് കാണാനില്ല, ഇതാ...ഫോട്ടോ...’; അവകാശവാദവുമായി തമിഴ്നാട്ടുകാരന്‍

നാട്ടിക ടോൾ പ്ലാസയില്‍ ഇന്നുമുതലാണ് ടോൾ പിരിവ് ആരംഭിച്ചത്. ടോൾ പ്ലാസ ഉപരോധിച്ച യുഡിഎഫ്  പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ നീക്കാനുള്ള പൊലീസ് ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയപാത 66ന്റെ നിർമാണം പൂർത്തിയാക്കുന്നതിന് മുൻപ് ടോൾ പിരിവ് അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പൊലീസ് നടപടിയെ വിമർശിച്ച ജോസ് വള്ളൂർ, പൊലീസ് തെമ്മാടിത്തം കാട്ടിയെന്നും ആരോപിച്ചു. 

ടോള്‍ പിരിവിനെതിരെ നാട്ടികയില്‍ പ്രതിഷേധിച്ച സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം മുന്നില്‍ക്കണ്ട് ടോൾ പ്ലാസ പരിസരത്ത് രാവിലെ മുതൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും സംഘടനകളുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ENGLISH SUMMARY:

Toll collection at the Nattika National Highway 66 toll plaza in Thrissur has been suspended following protests by various political parties and organisations. Public Works Minister P.K. Basheer directed the suspension after clashes between protesters and police, including the arrest of KPCC General Secretary Jose Valloor and the use of a water cannon against CPM and DYFI workers.