എറണാകുളം കോതമംഗലത്ത് എൻജീനിയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. മാർ അത്തനേഷ്യസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ആയേഷാണ് മരിച്ചത്. അഞ്ചു മണിയോടെ ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ENGLISH SUMMARY:
Malayala Manorama Online News reports that a third-year engineering student from Mar Athanasius College tragically died after falling from a hostel building in Kothamangalam. Police have registered a case for unnatural death and initiated an investigation into the incident.