കൊച്ചി രാജ്യാന്തര പുസ്കകോല്‍സവത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ലീല മേനോന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടെലിവിഷന്‍ ക്യാമറാമാനുള്ള പുരസ്കാരത്തിന് മനോരമ ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ അഖില്‍ദാസ് അര്‍ഹനായി.
മുനമ്പം സമരപന്തലിന് സമീപത്തെ തെങ്ങില്‍ പകല്‍നേരമെത്തിയ മൂങ്ങയുടെ ദൃശ്യങ്ങളാണ് അഖില്‍ദാസിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. നവംബര്‍ 2ന് രാജ്യാന്തര പുസ്തകോല്‍സവ വേദിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍ പുരസ്കാരം സമ്മാനിക്കും.