സര്‍ക്കാരിന് തല്‍ക്കാലം ഹെലികോപ്റ്റര്‍ ഇല്ല. ചിപ്സണ്‍ ഏവിയേഷനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു. ഹെലികോപ്റ്റര്‍ വിവാദത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ രേഖാമൂലം നിലപാടറിയിക്കുന്നത്. ലോകായുക്തയ്ക്ക് മുന്നിലുള്ള ഹര്‍ജയില്‍ സംസ്ഥാന പൊലീസ് മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി മലപ്പുറത്തേക്ക് സ്വകാര്യ കമ്പനിയുടെ ചെലവില്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തത് കരാര്‍ പുതുക്കുന്നതിനുള്ള ഒത്താശയെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ നിലപാട്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ലോകായുക്ത പരിഗണിച്ചു.

മുഖ്യമന്ത്രിയുടെ യാത്ര വ്യക്തിപരമായ ആവശ്യത്തിനല്ലായിരുന്നുവെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഹര്‍ജിക്കാരന്‍ ഹാജരാക്കിയ ചിപ്സണ്‍ ഏവിയേഷന്‍റെ ഇന്‍വോയിസ് പരിശോധിച്ച ലോകായുക്ത മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി.

ENGLISH SUMMARY:

No Helicopter Renewal for Kerala Govt; Lokayukta Rejects Plea Seeking Probe Against CM The Kerala Government has formally notified the Lokayukta that it will not be renewing its helicopter lease contract with Chipsan Aviation. This stance was submitted in writing by the State Police Chief in response to a petition challenging the arrangement. Simultaneously, the Lokayukta examined another petition demanding an inquiry into the Chief Minister's chartered flight travel to Malappuram. After reviewing the flight invoice presented by the petitioner, the Lokayukta accepted the government's stance that the travel was not personal and dismissed the plea against the Chief Minister.