ഇടുക്കി കുമളിയിൽ വനം വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിനായി ക്രമീകരിച്ച പന്തൽ തകർന്നു. സ്ത്രീകളും കുട്ടികളുമായി 300 ഓളം പേർ പങ്കെടുത്ത പരിപാടി പൂർത്തിയായതിന് തൊട്ടു പിന്നാലെയാണ് പന്തൽ തകർന്നത്. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. 3 പൊലീസുകാര്‍ക്കും ഒരു ലൈറ്റ് & സൗണ്ട് ജീവനക്കാരനുമാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വനംമന്ത്രിയുടെ പരിപാടിക്ക് പിന്നാലെയായിരുന്നു അപകടം. മിനിറ്റുകളുടെ വ്യത്യാസത്തിലാണ്  മന്ത്രി രക്ഷപ്പെട്ടത് . പരിപാടി കഴിഞ്ഞ് ആളുകൾ ആഹാരം കഴിക്കാനായി പന്തലിൽ നിന്ന് മാറിയ സമയത്താണ് അപകടം സംഭവിച്ചത്. . കസേരകളും മറ്റും മാറ്റുന്നതിനിടെയാണ് തകരഷീറ്റ് കൊണ്ടുള്ള പന്തൽ നിലംപതിച്ചത്. ശക്തമായ കാറ്റോ മഴയോ ഇല്ലാതിരുന്ന സാഹചര്യത്തിൽ അപകടകാരണം വ്യക്തമല്ല.

ENGLISH SUMMARY:

A tent collapsed in Kumily, Idukki, shortly after a forest department event celebrating wildlife week concluded, injuring four people. The incident occurred after participants, including women and children, had moved away from the tent for refreshments, raising concerns about event safety.