kerala-central-university-vande-mataram-seminar-controversy

കാസര്‍കോട് കേന്ദ്ര സർവകലാശാലയിൽ നടക്കാനിരിക്കുന്ന 'വന്ദേമാതരം' സെമിനാർ തടസ്സപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സർവകലാശാല അധികൃതരുടെ മുന്നറിയിപ്പ്. സെമിനാറോ വിശിഷ്ടാതിഥികളെയോ തടയാൻ ശ്രമിച്ചാൽ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തുമെന്നാണ് വി.സി പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ, ഇത് വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച എം.എസ്.എഫ് (MSF), എൻ.എസ്.യു.ഐ (NSUI) പ്രവർത്തകർ ക്യാമ്പസിൽ പ്രതിഷേധം ആരംഭിച്ചു.

സർവകലാശാലയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആർ.എസ്.എസ് അനുകൂല സംഘടനയായ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജി. നന്ദകുമാർ പങ്കെടുക്കുന്നതിനെതിരെയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്. ജെ. നന്ദകുമാർ ക്യാമ്പസിലെത്തിയാൽ ശക്തമായി തടയുമെന്ന് എം.എസ്.എഫ്, എൻ.എസ്.യു.ഐ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിപാടി സുഗമമായി നടത്തുന്നതിനായി സർവകലാശാല ഭരണകൂടം കർശന വിലക്കുകളോടെ സർക്കുലർ ഇറക്കിയത്.  

ENGLISH SUMMARY:

The Central University of Kerala in Kasaragod has issued a stern warning against students attempting to disrupt an upcoming 'Vande Mataram' seminar on campus. A circular issued by the Vice-Chancellor warns that blocking the seminar or its chief guests could lead to charges carrying up to three years of imprisonment and heavy fines.