sho-satheesh

TOPICS COVERED

തിരുവനന്തപുരത്ത് രാഷ്ട്രീയ സംഘർഷത്തിനുശേഷമുണ്ടായ വിവാദങ്ങളിൽ കൻ്റോൺമെൻ്റ് എസ്.എച്ച്.ഒ സതീഷ് കുമാറിനെ സിറ്റി പൊലീസ് കമ്മീഷണർ വിളിച്ചുവരുത്തി. എസ്എഫ്ഐ നേതാക്കളുമായുള്ള വെല്ലുവിളിയും വാഗ്വാദങ്ങളും അവസാനിപ്പിക്കാൻ താക്കീത് നൽകി. എസ്എഫ്ഐക്കെതിരെ മോശം പദങ്ങൾ പ്രയോഗിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിലും കമ്മിഷണര്‍ അതൃപ്തി അറിയിച്ചു. 

പെരുമാറ്റവും നടപടിയും സര്‍വീസ് ചട്ടങ്ങള്‍ പാലിച്ചുതന്നെയാകണം എന്നാണ് കമ്മിഷണറുടെ കര്‍ശനിര്‍ദേശം. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നന്ദനെ ഫോണിൽ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ ഗോകുൽ ഗോപനെതിരായ നടപടിയിൽ ഇന്ന് തീരുമാനമായേക്കും.

സ്പെഷ്യൽ ബ്രാഞ്ച് എസിപി ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും നടപടി വേണോ എന്ന് തീരുമാനിക്കുക. 

വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ ‘എടുക്കു’മെന്നായിരുന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറിയോട് എസ്.എച്ച്.ഒ പറഞ്ഞത്. ഭീഷണിയുടെ ശബ്ദരേഖ എസ്എഫ്ഐ പുറത്തുവിടുകയം ചെയ്തു. 

എസ്എഫ്ഐ നേതാവിനെ ഭീഷണിപ്പെടുത്തുക മാത്രമല്ല തിരുവനന്തപുരത്തെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് ആഭ്യന്തരമന്ത്രി പറഞ്ഞിട്ടാണെന്ന സതീഷിന്‍റെ പരാമർശം ആഭ്യന്തരമന്ത്രിയെ പ്രതിരോധത്തിൽ ആക്കുന്നതായിരുന്നു. എസ്ഐയുടെ ഭീഷണി വിലപ്പോകില്ലെന്നും എസ്ഐയുടെയും സിഐയുടെയും വീടുകളിലേക്ക് ഒരേസമയം മാർച്ച് നടത്തുമെന്നും ഇതിനു പിന്നാലെ എസ്എഫ്ഐ നേതാക്കൾ പ്രഖ്യാപിച്ചു. 

തിരുവനന്തപുരം സംഘർഷത്തിൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനു മുന്നിൽ സമരം തുടങ്ങുമെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി ഒ.ജെ.ജനീഷിനെയും ഷാഫി പറമ്പിൽ എംപിയെയും പ്രതി ചേർക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

Cantonment SHO Warned by Commissioner Over SFI Controversy; Decision on SI Today:

Following recent political political conflicts in Thiruvananthapuram, City Police Commissioner summoned Cantonment Station House Officer (SHO) Satheesh Kumar regarding controversial public disputes. The Commissioner strictly warned the officer to halt continuous challenges and arguments directed at SFI leaders, while also expressing strong displeasure over a derogatory Facebook post targeting the student group