mdma-case

TOPICS COVERED

ഇടുക്കി വണ്ണപ്പുറത്ത് എം‍ഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ. റാഫി മുണ്ടുകുന്നേൽ, ഷമ്മാസ്, കബീർ എന്നിവരാണ് അറസ്റ്റിലായത്. പ്രതി റാഫി വണ്ണപ്പുറം പഞ്ചായത്ത് 16ാം വാർഡംഗം ഷെമീറയുടെ ഭർത്താവാണ്. വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടകവീട്ടില്‍നിന്ന് തൊടുപുഴ ഡിവൈഎസ്‍പി സ്‍ക്വാഡും കാളിയാര്‍ പൊലീസും ചേര്‍ന്നാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

ENGLISH SUMMARY:

Idukki drug bust involved three Muslim League workers apprehended with MDMA. The incident has sparked protests from CPI(M) and DYFI activists demanding action against the accused.