akg-centre-land-encroachment-allegation-high-court-ordered-survey-trivandrum
  • എ.കെ.ജി സെന്റർ നിലനിൽക്കുന്ന ഭൂമി നാളെ അളക്കില്ലെന്നും സർവകലാശാലയുടെ ഭൂമി അളക്കാനാണ് ഹൈക്കോടതി നിർദേശം ലഭിച്ചതെന്നും തിരുവനന്തപുരം തഹസിൽദാർ അനീഷ് ശങ്കർ അറിയിച്ചു.

എ.കെ.ജി സെന്‍റര്‍ മുമ്പ് നില നിന്നിരുന്ന ഭൂമി നാളെ അളക്കില്ലെന്ന് തിരുവനന്തപുരം തഹസില്‍ദാര്‍. സര്‍വകലാശാല ഭൂമി അളക്കാനാണ് നിര്‍ദേശം ലഭിച്ചതെന്ന് തഹസില്‍ദാര്‍ അനീഷ് ശങ്കര്‍ അറിയിച്ചു. 

നാളെ രാവിലെ 10 മണിക്കായിരിക്കും സര്‍വേ. എ.കെ.ജി സെന്‍റര്‍ ഭൂമി അളക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന് പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ അവകാശപ്പെട്ടിരുന്നു. അങ്ങനെയൊരു ഉത്തരവില്ലെന്ന് സി.പി.എം അറിയിച്ചു.

സര്‍വകലാശാലയുടെ ഭൂമി കയ്യേറിയാണ് എ.കെ.ജി സെന്‍റര്‍ പണിതതെന്ന് ആരോപിച്ചാണ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് സര്‍വകലാശാലയുടെ ഭൂമി അളയ്ക്കാനുള്ള ഹൈക്കോടതി നിര്‍ദേശം. 

ENGLISH SUMMARY:

Thiruvananthapuram Tehsildar Aneesh Shankar clarified that there is no order to survey the land where the AKG Centre currently exists. He specified that the directive received from the High Court is solely to survey and measure the adjacent Kerala University land at 10 AM tomorrow.