• സെപ്റ്റംബര്‍ കഴിഞ്ഞാല്‍ വൈദ്യുതി പ്രതിസന്ധി പൂര്‍ണമായും ഒഴിയുമെന്ന മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും പ്രഖ്യാപനം പാഴായി

സെപ്റ്റംബര്‍ കഴിഞ്ഞാല്‍ വൈദ്യുതി പ്രതിസന്ധി പൂര്‍ണമായും ഒഴിയുമെന്ന മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും പ്രഖ്യാപനം പാഴായി. ആയിരത്തി ഇരുന്നൂറ് മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യത വിവിധ ഘട്ടങ്ങളിലായി ലഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ലഭ്യത അഞ്ഞൂറ് കടന്നില്ല. ഹിമാചലില്‍ നിന്ന് ഒരു മാസത്തേക്ക് ലഭിച്ച അഞ്ഞൂറ് മെഗാവാട്ട് കൊണ്ട് പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരമാവില്ല. മഴ പെയ്താല്‍ മാത്രം ഇരുട്ട് മാറി വെളിച്ചത്തിരിക്കാമെന്ന മാന്ത്രിക വിദ്യ പ്രതീക്ഷിച്ച് ഇനിയും മലയാളി തുടരേണ്ടി വരും. Also Read: കടുത്ത ജലക്ഷാമവും വൈദ്യുതി പ്രതിസന്ധിയും; കേരളത്തില്‍ 28 ശതമാനം മഴകുറഞ്ഞു


മുഖ്യമന്ത്രി പറഞ്ഞ പതിന‍ഞ്ചും കഴിഞ്ഞു. മുപ്പതും പിന്നിട്ടു. ആശ്വാസത്തിനുള്ള വകയുണ്ടോയെന്ന് ചോദിച്ചാല്‍ പൂര്‍ണമായും രാത്രികാല വൈദ്യുതി നിയന്ത്രണ സാധ്യത ഒഴിഞ്ഞില്ലെന്ന് കെ.എസ്.ഇ.ബി. ദീര്‍ഘകാല, ഹ്രസ്വകാല കരാറുകളിലായി ആയിരത്തി ഇരൂന്നൂറ് മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യത ഇന്നലെ മുതല്‍ സംസ്ഥാനത്ത് ഉറപ്പാക്കാന്‍ കഴിയുമെന്നായിരുന്നു കെ.എസ്.ഇ.ബി അറിയിച്ചത്. വാഗ്ദാനങ്ങളേറെയുണ്ടായിരുന്നില്ലെങ്കിലും ലക്ഷ്യമിട്ടിരുന്നതിന്‍റെ പകുതിയിൽ താഴെ വൈദ്യുതിയാണ് താല്‍ക്കാലിക ആശ്വാസമെന്ന മട്ടില്‍ ലഭിച്ചത്. അങ്ങനെയൊന്നും വേഗത്തിൽ തീരുന്നതല്ല വൈദ്യുതി പ്രതിസന്ധിയെന്ന യാഥാര്‍ഥ്യമെന്ന് മന്ത്രി സണ്ണി ജോസഫ് ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും.

മഴയൊഴിയുന്ന ദിവസങ്ങളില്‍ ശരാശരി അയ്യായിരം മെഗാവാട്ടിലേറെ വൈദ്യുതിയാണ് രാത്രികാല ആവശ്യകതയ്ക്ക് വേണ്ടിവരുന്നത്. കേന്ദ്രവിഹിതവും, പവര്‍ എക്സചേഞ്ച് വഴിയുള്ള വിഹിതവും കൂട്ടിയാലും നാലായിരത്തി അഞ്ഞൂറ് കടക്കാനാവില്ല. മഴയില്ലെങ്കില്‍ മാത്രം ഇരുളകലുമെന്ന സ്ഥിതിയില്‍ ഇടവിട്ടുള്ള ദിവസങ്ങളിലെങ്കിലും ഇരുട്ടത്തിരിക്കേണ്ട സ്ഥിതിവരും. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പരിഗണനയിലുള്ള  ദീര്‍ഘകാല കരാറില്‍ ഉള്‍പ്പെടെ അനുകൂല ഉത്തരവ് വന്നാല്‍ വേഗത്തില്‍ ഇരുൾ മാറി വെളിച്ച വഴിയിലേക്ക് എത്തുമെന്ന് കെ.എസ്.ഇ.ബി.

ENGLISH SUMMARY:

The Chief Minister’s and the Electricity Minister’s assurances that the power crisis would be completely resolved after September have failed to materialise. Although the state had announced plans to secure 1,200 MW of additional electricity through various agreements in different phases, the actual availability has remained below 500 MW. The 500 MW secured from Himachal Pradesh for one month will not be enough to fully resolve the crisis. Keralites may have to continue hoping for rainfall to bring an end to power cuts and restore uninterrupted electricity.