തിരുവനന്തപുരത്ത് തീവ്രമഴയ്ക്ക് സാധ്യത. വൈകിട്ട് ആറുവരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഒന്‍പതു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
മൂന്നു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് നല്‍കി. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ ശക്തമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. ആറുജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം എറണാകുളം പാലക്കാട് മലപ്പുറം വയനാട് ജില്ലകളിലാണ് യെലോ അലര്‍ട്ട്. . ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണം.
Also read: കടുത്ത ജലക്ഷാമവും വൈദ്യുതി പ്രതിസന്ധിയും; കേരളത്തില്‍ 28 ശതമാനം മഴകുറഞ്ഞു
കേരളത്തില്‍ 28 ശതമാനം മഴകുറഞ്ഞയാണ് റിപ്പോര്‍ട്ട്. കാലവര്‍ഷക്കാലം അവസാനിക്കുന്ന ദിവസത്തെ കണക്കുകള്‍ അനുസരിച്ച് മഴയുടെ കുറവില്‍ മുന്നില്‍നില്‍ക്കുന്നത് വയനാട്, ഇടുക്കി ജില്ലകളാണ്. സംസ്ഥാനത്ത് തുലാവര്‍ഷം സാമാന്യം നല്ലതോതില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഏതാനും ദിവസം കനത്ത മഴ , മറ്റു ദിവസങ്ങളില്‍ ചാറ്റല്‍മഴമാത്രം. എല്‍ നിനോ കവര്‍ന്ന കാലവര്‍ഷം അവസാനിക്കുന്നത് മഴയുടെ കുറവുമായാണ്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള നാലുമാസമാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം. ഈ കാലയളവില്‍ 28 ശതമാനം മഴ കുറഞ്ഞു. മലയോര ജില്ലകളിലാണ് മഴയുടെ കാര്യമായ കുറവുണ്ടായത്. വയനാട്ടില്‍ 53, ഇടുക്കിയില്‍ 47, കൊല്ലത്ത് 38 ശതമാനം വീതം മഴ കുറഞ്ഞു. ഇടുക്കിയില്‍ മഴയില്ലാത്തത് വൈദ്യുതി പ്രതിസന്ധിക്ക് വഴിവെച്ചു. ആറു ജില്ലകളില്‍മാത്രമാണ് സാധാരണ തോതില്‍ മഴ കിട്ടിയത്. കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ വലിയതോതില്‍മഴ കുറഞ്ഞില്ല.
ഏതാനും ദിവസം കുറഞ്ഞ സമയം പെയ്ത തീവ്രമഴ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും മിന്നല്‍പ്രളയത്തിനും കാരണമായതും ഈ മണ്‍സൂണ്‍ കാലത്തിന്റെ പ്രത്യേകതയാണ്. കാലവര്‍ഷത്തെക്കാള്‍മെച്ചപ്പെട്ട തോതില്‍തുലാവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ പകുതിയോടെ സംസ്ഥാനത്ത് തുലാമഴ കിട്ടുത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.