health-department

മരുന്നു ക്ഷാമത്തെ ചൊല്ലി ആരോഗ്യവകുപ്പ് ഉന്നതതലയോഗത്തില്‍ മന്ത്രിയും വകുപ്പ് സെക്രട്ടറിയും തമ്മില്‍ തര്‍ക്കം. മരുന്നുക്ഷാമമുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞപ്പോള്‍ അതെല്ലാം മാധ്യമ സൃഷ്ടിയെന്ന് ഷര്‍മിള മേരി ജോസഫ് തിരുത്തി. ഉടന്‍ ടെണ്ടര്‍ വിളിക്കണമെന്ന മന്ത്രിയുടെ നിര്‍ദേശവും അടുത്ത ആഴ്ച വിളിക്കാമെന്ന് പറഞ്ഞ് തള്ളി. അതിനിടെ മരുന്നുക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ മരുന്നുകള്‍ കിട്ടാതെ നട്ടം തിരിയുകയാണ്. അത് പരിഹരിക്കാനാണ് മന്ത്രി കെ.മുരളീധരന്‍ ഇന്നലെ ഉന്നതതലയോഗം വിളിച്ചത്. മരുന്നു ക്ഷാമമുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞപ്പോള്‍ വലിയ ക്ഷാമമൊന്നുമില്ല, അതെല്ലാം മാധ്യമ സൃഷ്ടിയെന്നായിരുന്നു ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫിന്‍റെ മറുപടി. എന്നാല്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍റെ ജനറല്‍ മാനേജര്‍ സെക്രട്ടറിയുടെ വാദം തള്ളി. 28 തരം മരുന്നുകള്‍ ഇല്ലെന്ന് അറിയിച്ചു. ആ മരുന്നുകള്‍ വാങ്ങാന്‍ ഉടന്‍ ടെണ്ടര്‍ വിളിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചപ്പോള്‍ അതും തള്ളുകയായിരുന്നു സെക്രട്ടറി. 

അടുത്ത ആഴ്ച ബോര്‍ഡ് യോഗം ചേര്‍ന്ന് കൃത്യമായി വിലയിരുത്തിയ ശേഷം ടെണ്ടര്‍ വിളിക്കാമെന്നായി സെക്രട്ടറി. പക്ഷെ തുടര്‍ന്ന് സംസാരിച്ച ഡി.എം.ഒമാര്‍ സെക്രട്ടറിയുടെ വാദം വീണ്ടും തള്ളി. മരുന്ന് സ്റ്റോക്ക് കുറഞ്ഞ് വരികയാണെന്നും ഇങ്ങിനെ പോയാല്‍ അടുത്ത ആഴ്ച സാഹചര്യം ഗുരുതരമാകുമെന്നുമുള്ള ആശങ്ക ഡി.എം.ഒമാര്‍ തുറന്ന് പറഞ്ഞു. ഒടുവില്‍ പ്രശ്ന പരിഹാരത്തിന് ഉടനടി നടപടി വേണമെന്ന മന്ത്രിയുടെ നിര്‍ദേശത്തോടെയാണ് യോഗം അവസാനിച്ചത്. അതിനിടെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

ENGLISH SUMMARY:

Kerala's drug shortage is a growing concern, with the health minister and department secretary clashing over the severity of the issue during a high-level meeting. The minister insists on immediate tender calls for essential medicines, while the secretary suggests a delayed approach, manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ