ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറിയായ ജി. ദേവരാജനെ ന്യൂഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം. കേന്ദ്ര സർക്കാരുമായുള്ള ഏകോപനം ശക്തമാക്കുന്നതിനും ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ വിവിധ വിഷയങ്ങളും പദ്ധതികളും വേഗത്തിൽ പിന്തുടരുന്നതിനുമായാണ് മുതിർന്ന ഇടത് നേതാവായ ജി. ദേവരാജന് കാബിനറ്റ് പദവിയോടെ പുതിയ ചുമതല നൽകുന്നത്.