മുട്ടില്‍ മരംമുറിക്കേസില്‍ വീണ്ടും കുറ്റപത്രം നല്‍കി വനംവകുപ്പ്. പിഴവുകള്‍ പരിഹരിച്ചാണ് പുതിയ കുറ്റപത്രം. സാങ്കേതിക പോരായ്മകള്‍ പരിഹരിച്ചെന്ന് ഉദ്യോഗസ്ഥര്‍ ബത്തേരി മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. കേസില്‍ കോടതി കുറ്റപത്രം മടക്കിയതോടെയായിരുന്നു നാണക്കേട് മറികടക്കാന്‍ വനംവകുപ്പിന്‍റെ നീക്കം.

2021ലാണ് 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടി തടി വയനാട് മേപ്പാടി റേഞ്ച് ഓഫീസര്‍ കസ്റ്റഡിയിലെടുത്തത്. അഗസ്റ്റിന്‍ സഹോദരന്‍മാര്‍ അനധികൃതമായി മരംവെട്ടി കടത്തി എന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍, അ‍ഞ്ചു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടി സ്വീകരിക്കുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തില്ല.  കുറ്റപത്രം നല്‍കുന്നതുവരെ വഞ്ചനാകേസില്‍ ചോറ്റാനിക്കര കോടതിയിലുള്ള നടപടികള്‍ നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിന്‍ സഹോദരന്‍മാര്‍ സുപ്രീം കോടതിയെ സമീച്ചതോടെയാണ് വനം വകുപ്പ് തിടുക്കത്തില്‍ കുറ്റപത്രം തട്ടിക്കൂട്ടി ബത്തേരി കോടതിയില്‍ നല്‍കിയത്. 

വനഭൂമിയില്‍ നിന്നാണോ പട്ടയഭൂമിയില്‍ നിന്നാണോ മരം മുറിച്ചതെന്നുപോലും വ്യക്തയില്ലാതെയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പിടിച്ചെടുത്തതടി, ലോറി എന്നിവ കണ്ടുകെട്ടാത്തതും കുറ്റപത്രത്തെ ദുര്‍ബലമാക്കി. ഇക്കാര്യങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ വനം മന്ത്രി ഷിബു ബേബിജോണ്‍ ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്ററോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. 

മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ഇതിനിടെ പിടിച്ചെടുത്ത ഈട്ടി തടിയും ലോറിയും കണ്ടുകെട്ടാനും പുതിയ കുറ്റപത്രം എത്രയും വേഗം നല്‍കാനും വനം വകുപ്പ് നടപടി തുടങ്ങി. 

ENGLISH SUMMARY:

Malayala Manorama Online News reports on the Kerala forest department's moves to overcome the embarrassment of the Muttil Marammuri case chargesheet being returned by the court. The forest minister's demand for an explanation from the Chief Conservator has initiated actions to seize evidence and file a new chargesheet.