• പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്, ആകെ 20 ലക്ഷം ടിക്കറ്റുകൾ ജില്ലയിൽ മാത്രം വിറ്റഴിച്ചു.

ഇത്തവണത്തെ ഓണം ബംപര്‍ എല്ലാം കൊണ്ടും ചരിത്രം കുറിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക മുതല്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിച്ചതുവരെ 2026 ഓണം ബംപര്‍ ടിക്കറ്റിനുവേണ്ടിയാണ്. ഇപ്പോഴിതാ ടിക്കറ്റ് വില്‍പനയിലും ഓണം ബംപര്‍ ചരിത്രം കുറിച്ചു. അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുന്ന ആദ്യ ലോട്ടറി എന്ന റെക്കോര്‍ഡ് ഇനി 2026 ഓണം ബംപറിന് സ്വന്തം.

Also Read: ഓണം ബംപറില്‍ 21 പേര്‍ കോടിപതികളാകും; ഒരു ടിക്കറ്റില്‍ സര്‍ക്കാറിന് എത്ര രൂപ കിട്ടും

90 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറം ഓണം ബംപറിനായി അച്ചടിച്ചത്. നറുക്കെടുപ്പ് നാളെയാണ്. ലോട്ടറി വകുപ്പില്‍ നിന്നും ഹോള്‍സെയില്‍ ഏജന്‍റുമാരില്‍ നിന്നും ചില്ലറ വില്‍പ്പനക്കാര്‍ വാങ്ങിയതില്‍ ബാക്കിയുള്ള ടിക്കറ്റുകള്‍ ഇന്നും നാളെയുമായി പൂര്‍ണമായി വിറ്റഴിയുമെന്നാണ് കണക്കാക്കുന്നത്. 90 ലക്ഷം ടിക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. 20 ലക്ഷം ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റഴിച്ചത്. 

Also Read: 'കടം കൊടുത്ത 15 ലക്ഷം തിരികെ കിട്ടാനുണ്ട്, പുതിയ കെട്ടിടത്തിന്‍റെ പണി നടക്കുന്നു'; ഓണം ബംപറടിച്ച അനൂപ്

തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പാലക്കാടും മറ്റ് അതിര്‍ത്തി ജില്ലകളിലും എത്തി ടിക്കറ്റെടുക്കുന്ന അനേകം പേരുണ്ട്. കേരളത്തിലുള്ള ഇതരസംസ്ഥാനക്കാരും കൂട്ടമായി ടിക്കറ്റെടുക്കാറുണ്ട്. പാലക്കാട് ഭാഗ്യം കടാക്ഷിക്കുമെന്ന് പ്രതീക്ഷിക്ഷിച്ച് മറ്റ് ജില്ലകളില്‍ നിന്ന് അവിടെയെത്തി ടിക്കറ്റ് വാങ്ങി മറ്റുസ്ഥലങ്ങളില്‍ വില്‍പന നടത്തുന്ന ചെറുകിട കച്ചവടക്കാരും കുറവല്ല. 

അച്ചടിച്ച മുഴുവന്‍ ടിക്കറ്റും വിറ്റുപോയാതോടെ സര്‍ക്കറിലേക്ക് 321,42,60,000 (321 കോടി) യാണ് സര്‍ക്കാറിലേക്ക് എത്തുക. ഇതിനൊപ്പം സംസ്ഥാനത്തിന്‍റെ ജിഎസ്ടി വിഹിതവും സംസ്ഥാനത്തിനു ലഭിക്കും. 500 രൂപയുടെ ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ യഥാര്‍ഥ ടിക്കറ്റ് വില 357.14 രൂപയാണ്. 142.86 രൂപയാണ് ഒരു ടിക്കറ്റില്‍ നിന്നുള്ള ജിഎസ്ടി. 40 ശതമാനമാണ് ലോട്ടറിക്ക് ജിഎസ്ടി ഈടാക്കുന്നത്. ജിഎസ്ടിയായി ടിക്കറ്റൊന്നിന് 71 രൂപയോളമാണ് ഖജനാവിലേക്ക് എത്തുക. 

Also Read: ഷെയറിട്ട് ലോട്ടറിയെടുക്കല്‍; ബംപറടിക്കാനുള്ള സാധ്യത കൂടുതല്‍; പക്ഷേ നികുതി ഇരട്ടിയാകാം

ഇത്തരത്തില്‍ വിറ്റഴിച്ച 90 ലക്ഷം ടിക്കറ്റുകളില്‍ എല്ലാവരും കാത്തിരിക്കുന്ന ഭാഗ്യവാന്‍ അല്ലെങ്കില്‍ ഭാഗ്യവതി ആരാണ്? നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് അറിയാം.

ENGLISH SUMMARY:

The 2026 Kerala Onam Bumper has created history by achieving a complete sell-out of all printed tickets ahead of its scheduled draw. A massive total of 90 lakh tickets were printed for this edition, with Palakkad district recording the highest sales at 20 lakh tickets. This historic milestone brings an estimated revenue of over 321 crore rupees to the state government, excluding applicable GST shares. The highly anticipated draw to determine the lucky winner of the record-breaking prize will take place tomorrow at 2 PM.