മുഖ്യമന്ത്രിയുടെ വിമാനയാത്രാ വിവാദത്തില്‍ ദുരൂഹത തുടരുന്നു. ചിപ്സന്‍ എവിയേഷനാണ് സ്പോണ്‍സറെന്ന രേഖകള്‍ പുറത്തുവന്നിട്ടും നിഷേധിക്കാനോ പ്രതികരിക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. വിജിലന്‍സ് അന്വേഷണം വേണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമെന്ന് എം.വി.ഗോവിന്ദന്‍ വിമര്‍ശിച്ചു. സ്പോണ്‍സര്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോയെന്ന മറുചോദ്യമായിരുന്നു സണ്ണി ജോസഫിന്‍റെ മറുപടി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മൗനം തുടരുകയാണ്.

മഴക്കെടുതി നേരിട്ട് കാണാന്‍ മലപ്പുറത്തേക്ക് മുഖ്യമന്ത്രി പറന്ന വിമാനത്തിന്‍റെ സ്പോണ്‍സറെ ചൊല്ലിയുള്ള വിവാദം ഇന്നും  ഉയര്‍ന്ന് പറക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് ഹെലികോപ്ടര്‍ കരാര്‍ നേടാന്‍ ശ്രമിക്കുന്ന ചിപ്സന്‍ ഏവിയേഷനാണ് കര്‍ണാടക മന്ത്രിയായ കെ.ജെ.ജോര്‍ജിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തിയതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. 19.88 ലക്ഷം രൂപ ചെലവായെന്നും രേഖകളിലുണ്ട്. എന്നാല്‍, ഈ പണം ചിപ്സന്‍ നല്‍കിയോ?  ചിപ്സന്‍ ഡെല്‍ഹി ആസ്ഥാനമായ കമ്പനിയായിട്ടും മലയാളിയായ പരിചയക്കാരനാണ് വിമാനം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തിന്? ചിപ്സന്‍ അല്ലാതെ മറ്റൊരു മലയാളി സ്പോണ്‍സര്‍ വേറെയുണ്ടോ? ഇങ്ങിനെ ഉത്തരങ്ങളില്ലാതെ ദുരൂഹത തുടരുമ്പോളും മൗനം തുടരുകയാണ് വി.ഡി. സതീശന്‍. കെ.പി.സി.സി പ്രസിഡന്‍റ് കൂടിയായ മന്ത്രി സണ്ണി ജോസഫിനും പരിഹാസമല്ലാതെ ഉത്തരമില്ല.

എന്നാല്‍, സര്‍ക്കാരുമായി കരാര്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് സൗജന്യം വാങ്ങിയത് അഴിമതിയാണെന്ന് ആരോപിച്ച് എല്‍.ഡി.എഫ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു.

ENGLISH SUMMARY:

The Chief Minister's flight controversy remains shrouded in mystery, with the government yet to respond despite evidence of Chipsan Aviation, a company seeking government contracts, sponsoring the trip. The escalating political debate calls for a vigilance inquiry into the matter.