കേരളത്തില്‍ പരക്കെ മഴ പെയ്യും, വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. ഏഴുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്നും നാളെയും കേരള– ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് കടലില്‍ പോകരുത്. കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റുണ്ടാകാം. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരാനിടയുണ്ട്.
ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും പലയിടങ്ങളിലും മഴ പെയ്തതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് കേരളത്തില്‍ പലയിടങ്ങളിലും പെയ്തത്. മുന്‍ദിവസങ്ങളിലുണ്ടായ കൊടുംചൂടാണ് ഈ പെട്ടെന്നുള്ള മഴയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
മഴ കുറഞ്ഞ സാഹചര്യങ്ങളില്‍ മേഘാവരണം കുറഞ്ഞത് സൗര വികിരണം കൂട്ടി. ഇതോടെ ഭൂമി കൂടുതൽ ചൂടാകുകയും വായുവിന്റെ താപനിലയും ഈർപ്പവും ഉയരുകയും ചെയ്തു. ഈ വായു ഘനീഭവിച്ച് മേഘങ്ങൾ രൂപപ്പെട്ടതിനൊപ്പം ന്യൂനമർദം ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങൾ കൂടി ചേർന്നതാണ് വലിയ മഴയ്ക്ക് സാഹചര്യമൊരുക്കിയതെന്നാണ് സൂചന.
Kerala Rain News: Yellow Alert Issued in 7 Districts; High Wind & Sea Warning :
Widespread rainfall is expected across Kerala today, with the India Meteorological Department issuing a yellow alert for seven districts: Thiruvananthapuram, Kollam, Pathanamthitta, Kottayam, Idukki, Kannur, and Kasaragod. These regions are likely to experience general precipitation alongside isolated heavy rain downpours. Authorities have strictly prohibited fishermen from venturing into the sea along the Kerala and Lakshadweep coasts due to rough sea conditions and squally winds reaching speeds up to 55 km/h. The current spell of wet weather across the state is projected to persist through Friday.