thiruvonam-bumper-lottery-ticket-sales-record-30-crore-prize
  • സെപ്റ്റംബർ 26-ന് നറുക്കെടുപ്പ് നടക്കാനിരിക്കെ, തിരുവോണം ബംപറിന്റെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളിൽ 87.68 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും തകർത്ത് തിരുവോണം ബംപർ ലോട്ടറി വിൽപ്പന കുതിച്ചുയരുന്നു. സെപ്റ്റംബർ 26-ന് നടക്കാനിരിക്കുന്ന നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളിൽ 87.68 ലക്ഷം ടിക്കറ്റുകളും ഇതിനോടകം വിറ്റുതീർന്നു. 

500 രൂപ വിലയുള്ള ടിക്കറ്റുകളുടെ വിൽപ്പനയിലൂടെ 438 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവാണ് ഭാഗ്യക്കുറി വകുപ്പ് ഇതുവരെ നേടിയത്. മുൻവർഷത്തെ ഏറ്റവും ഉയർന്ന വിൽപ്പന റെക്കോർഡായ 75 ലക്ഷം ടിക്കറ്റുകൾ എന്ന നേട്ടത്തെ വളരെ മുൻപ് തന്നെ മറികടന്നാണ് ഇത്തവണ തിരുവോണം ബംപർ പുതിയ ചരിത്രം കുറിക്കുന്നത്.

അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കുക എന്ന ലോട്ടറി വകുപ്പിന്റെ ലക്ഷ്യം നറുക്കെടുപ്പ് ദിവസങ്ങൾക്ക് മുൻപ് തന്നെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇനി ഏതാണ്ട് രണ്ടര ലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് വിതരണത്തിന് ബാക്കിയുള്ളത്. ലോട്ടറി വിൽപ്പനയുടെ ഏറ്റവും ഉയർന്ന ഘട്ടമായ അവസാന ദിവസങ്ങളിലേക്ക് കടക്കുന്നതോടെ, ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ ബാക്കിയുള്ള ടിക്കറ്റുകളും ഏജന്റുമാരിലേക്കും വ്യാപാരികളിലേക്കും എത്തിച്ചേരുമെന്നും 90 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പന പൂർത്തിയാകും.

വൻ ജനപങ്കാളിത്തവും വിൽപ്പനയിലെ അഭൂതപൂർവ്വമായ വളർച്ചയും കണക്കിലെടുക്കുമ്പോൾ, നറുക്കെടുപ്പിന് മുൻപ് തന്നെ സംസ്ഥാന സർക്കാരിനും ഭാഗ്യക്കുറി വകുപ്പിനും ലോട്ടറി അടിച്ചതിന് തുല്യമായ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ 26-ന് നടക്കുന്ന നറുക്കെടുപ്പിലൂടെ 25 കോടി രൂപയുടെ ഒന്നാം സമ്മാനം അടക്കം വൻ തുകകളുടെ സമ്മാനങ്ങളാണ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്.  

ENGLISH SUMMARY:

The Kerala State Lotteries Department has created history with record-breaking ticket sales for the Thiruvonam Bumper lottery. Out of the 90 lakh printed tickets priced at Rs 500 each, an astonishing 87.68 lakh tickets have already been sold ahead of the draw on September 26. This massive milestone has generated a record turnover of Rs 438 crore for the state lottery department, completely surpassing the previous highest sales record of 75 lakh tickets. With just around 2.5 lakh tickets remaining, officials anticipate a complete sell-out within a day or two as the lottery gears up to award its Rs 25 crore first prize.