പാലക്കാട് റയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് റയില്‍വേ. തീരുമാനം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ റയില്‍വേമന്ത്രിയെ കണ്ടെങ്കിലും നിലപാട് അനുകൂലമായിരുന്നില്ല. വിഭജനം ഭരണസൗകര്യത്തിനെന്ന മന്ത്രിയുടെ വാദം തളളിയ എംപിമാര്‍ തീരുമാനത്തിന് പിന്നില്‍ ബിജെപിയുടെ താല്‍പര്യ സംരക്ഷണമാണെന്ന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നാണ് റയില്‍വേ മന്ത്രിയുടെ നിലപാട്.
പാലക്കാട് ഡിവിഷനിൽനിന്ന് മംഗളൂരു മേഖല അടർത്തി മാറ്റി മൈസൂരുവിലേക്ക് ചേര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ മാത്രമാണെന്ന് യുഡിഎഫ് എംപിമാര്‍ ആരോപിച്ചു. ,, കര്‍ണാടക തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നീക്കമെന്നാണ് ആരോപണം.. 10 എംപിമാര്‍ റയില്‍വേമന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും നിലപാട് മാറ്റില്ല എന്ന സൂചനയാണ് ലഭിച്ചത്. ഭരണപരവും പ്രവര്‍ത്തനപരവുമായ സൗകര്യത്തിനാണ് ഡിവിഷന്‍ വിഭജമെന്നാണ് റയില്‍വേ നിലപാട്. എന്നാല്‍ മംഗളൂരു പോകുന്നതോടെ വന്‍തോതില്‍ വരുമാന നഷ്ടമുണ്ടാകുന്ന പാലക്കാട് ഡിവിഷന്‍ വികസനകാര്യത്തില്‍ അവഗണിക്കപ്പെടും എന്നാണ് യുഡിഎഫ് വാദം. പ്രത്യേക റയില്‍വേ സോണെന്ന കേരളത്തിന്‍റെ ആവശ്യം പൂര്‍ണമായും അവഗണിക്കപ്പെടും.
മുഖ്യമന്ത്രി വി.ഡി.സതീശനുമായും അശ്വിനി വൈഷ്ണവ് ഫോണിൽ സംസാരിച്ചു. വിഷയത്തില്‍ കേരളം ബിജെപി പുലര്‍ത്തുന്ന മൗനത്തെ യുഡിഎഫ് എംപിമാര്‍ വിമര്‍ശിച്ചു. രാജീവ് ചന്ദ്രശേഖർ കർണാടകയ്ക്ക് വേണ്ടി നിലകൊള്ളുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉത്തരം പറയണം. പാലക്കാട് ഡിവിഷന്‍ വിഭജനം അടുത്തമാസം ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്.