കാസർകോട് ഉപ്പള ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ  റാഗിങ് പരാതി. ഷൂ ധരിച്ചതിന്റെയും ഷർട്ടിന്‍റെ ആദ്യ ബട്ടൺ തുറന്നിട്ടതിന്‍റെയും പേരിൽ പ്ലസ് വൺ വിദ്യാർഥിയെ  സീനിയർ വിദ്യാർഥികൾ മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

സ്കൂളിലേക്ക് പ്രവേശിക്കുന്നതിനിടെ പടിക്കെട്ടിന് സമീപം തടഞ്ഞുനിർത്തിയായിരുന്നു വിദ്യാർഥികളുടെ അതിക്രമം. കൈകൾ പിന്നിലേക്ക് ഒടിക്കുകയും കവിളിൽ അടിക്കുകയും ഷൂ ധരിച്ച കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായും പരാതിയിൽ പറയുന്നു .

ബേക്കൂർ സ്കൂളിൽ നേരത്തെയും റാഗിങ് പരാതികൾ ഉയർന്നിരുന്നു. സമാന സംഭവങ്ങളിൽ വിദ്യാർഥികൾക്കെതിരെ പലതവണ അച്ചടക്ക നടപടി സ്വീകരിച്ചിട്ടും വീണ്ടും പരാതി ഉയർന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സംഭവത്തിൽ 4 വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

A severe ragging incident has occurred at Bekur Higher Secondary School in Uppala, Kasaragod, leading to a police case against senior students. :