hellokeralamHD-square

തിരുവനന്തപുരം നഗരമധ്യത്തില്‍ മൃഗശാല സ്ഥിതിചെയ്യുന്നിടം മാഡിസണ്‍ സ്ക്വയറോ പ്രാഗ് സ്ക്വയറോ പോലെ വികസിപ്പിക്കണം എന്ന സ്വപ്ന പദ്ധതിയാണ് മുഖ്യമന്ത്രി വി. ഡി. സതീശന്‍ പങ്കുവച്ചത്. മുഖ്യമന്ത്രിയുടെ സ്വപ്നം നടന്നാല്‍ എങ്ങനെയാകും മ്യൂസിയം പരിസംരം മാറുക എന്നറിയാമോ? അതിനാദ്യം മുഖ്യമന്ത്രി പറഞ്ഞ മാഡിസണ്‍ സ്ക്വയറോ പ്രാഗ് സ്ക്വയറോ എങ്ങനെയുണ്ടെന്ന് നമുക്ക് പരിശോധിക്കാം.

നഗരത്തിന്‍റെ ജീവവായു.. പൊതുജനങ്ങള്‍ക്ക് പ്രവേശനമുളള അതിമനോഹരമായ ഉദ്യാനങ്ങളും നടപ്പാതകളും നിറഞ്ഞയിടം ഒന്ന് സങ്കല്പിച്ചുനോക്കൂ. കുട്ടികള്‍ക്ക് കളിക്കാനുളള പാര്‍ക്കുകള്‍, വളര്‍ത്തു മൃഗങ്ങള്‍ക്കുളള പ്രത്യേക ഇടങ്ങള്‍ എല്ലാം ഉണ്ട് ഇവിടെ. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ജയിംസ് മാഡിസന്‍റെ സ്മരണാര്‍ഥമാണ് ഈ പേര് നല്കിയത്. സംഗീത കച്ചേരികളുടേയും മറ്റ് കലാപ്രദര്‍ശനങ്ങളുടേയും വേദി. ഐസ് ഹോക്കി, ബാസ്ക്കറ്റ് ബോള്‍ മത്സരങ്ങള്‍ക്കും പേരുകേട്ടയിടം.

2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ സമൂഹത്തെ ഇവിടെ വച്ച് അഭിസംബോധന ചെയ്തിരുന്നു. 6.2 ഏക്കറാണ് ഈ ഭൂമിയുടെ വിസ്തൃതി.   ചുരുക്കത്തില്‍ ന്യൂയോര്‍ക്കിന്‍റെ ചരിത്രവും പാരമ്പര്യവും വാസ്തു വിദ്യയും ഒപ്പം സമകാലിക ജീവിതവും എല്ലാം ഒന്നിക്കുന്ന ഇടം. ചെക്ക് റിപ്പബ്ളികിലെ പ്രാഗ് സ്ക്വയറാണ് മുഖ്യമന്ത്രി പരാമര്‍ശിച്ച രണ്ടാമത്തെ സ്ഥലം. മധ്യകാല യൂറോപ്യന്‍ വാസ്തു വിദ്യയും ചരിത്രപ്രാധാന്യമുളള കെട്ടിടങ്ങളുകൊണ്ട് പ്രശസ്തമാണ് ഇത്. 

ENGLISH SUMMARY:

Thiruvananthapuram Zoo development is a dream project envisioned by Chief Minister V. D. Satheesan, aiming to transform the zoo into a vibrant public space akin to Madison Square or Prague Square. This ambitious plan seeks to create a green oasis with parks, walking paths, and dedicated areas for pets, enhancing the city's appeal and the zoo's overall experience.