hellokeralamHD-coach

TOPICS COVERED

സര്‍വീസ് അവസാനിപ്പിച്ച ട്രെയിന്‍ കോച്ചിനുള്ളില്‍ ഒരു കിടിലന്‍ റസ്റ്ററന്‍റ്. കണ്ണൂര്‍ പയ്യന്നൂരിലാണ് കേരളത്തിലെ ഈ ആദ്യ കോച്ച് റസ്റ്ററന്‍റ് പ്രവര്‍ത്തനം തുടങ്ങിയത്. ചൂടോടെ വിളമ്പുന്ന രുചികരമായ ഭക്ഷണം റെയില്‍വെ അംഗീകരിച്ച നിരക്കില്‍ "ജുജു എക്സ്പ്രസ്" എന്ന ഈ കോച്ച് റസ്റ്ററന്‍റില്‍ കിട്ടും.

പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ മുറ്റത്താണ് ജുജു എക്സ്പ്രസ്. എഞ്ചിനില്ല, ചൂളം വിളിയില്ല, സിഗ്നലില്ല. എന്നാല്‍ ജുജു എക്പ്രസില്‍ കയറാന്‍ പ്രത്യേക പ്ലാറ്റ്ഫോമുണ്ട്. അകത്ത് എസിയുണ്ട്. പുറത്തെ അടുക്കളയില്‍ നിന്ന് രുചിയൂറും വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനുസരിച്ച് കോച്ചിനുള്ളിലെ തീന്‍മേശയിലെത്തും.

 പയ്യന്നൂര്‍ സ്വദേശികളായ ഹോട്ടലുടമകളുടെ മനസില്‍ ഏറെ നാള്‍ മുമ്പുണ്ടായിരുന്ന ആഗ്രഹമായിരുന്നു കോച്ച് റെസ്റ്ററന്‍റ്. അവര്‍ അതിനുവേണ്ടി പ്രയത്നിച്ചു. മാസങ്ങള്‍ക്ക് മുമ്പ് മംഗളൂരുവില്‍ നിന്ന് ട്രെയിന്‍ കോച്ച് പയ്യന്നൂരിലെത്തിച്ച് പണി തുടങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റസ്റ്ററന്‍റില്‍ നാടന്‍ വിഭവങ്ങള്‍ കൂടാതെ ഇന്ത്യന്‍, ചൈനീസ് എന്നിവയും വിളമ്പും. ആകെ 90 ഇനം വിഭവങ്ങള്‍. കൂടുതല്‍ സ്ഥലങ്ങളില്‍ ഇതേ മാതൃകയില്‍ റസ്റ്ററന്‍റുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ ഉദ്ഘാടന ദിവസം തന്നെ കോച്ച് റസ്റ്ററന്‍റില്‍ പുത്തന്‍ അനുഭവം തേടിയെത്തിയത് ഒട്ടേറെ പേരാണ്.

ENGLISH SUMMARY:

Juju Express is a unique train coach restaurant that has opened in Payyanur, Kannur, offering delicious food at railway-approved rates. This innovative dining experience brings the charm of train travel to a culinary adventure, serving a variety of Indian, Chinese, and local dishes.