ഒരാഴ്ചക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയും ചര്‍ച്ചകള്‍ തുടരുന്നൂവെന്ന് വൈദ്യുതിമന്ത്രിയും പറയുന്നതല്ലാതെ, പരിഹാരത്തിന് ആവശ്യമായ വൈദ്യുതി എവിടെ നിന്നും കിട്ടുന്നില്ലായെന്നതാണ് യാഥാര്‍ഥ്യം
ഇന്ന് രാത്രിയും ഇടയ്ക്കിടെ കറണ്ട് പോകും. ഉപഭോക്താക്കള്‍ ഇരുട്ടത്തിരുന്ന് വിയര്‍ത്ത് വലയും.സംസ്ഥാനത്ത് പവര്‍കട്ടും വൈദ്യുതി പ്രതിസന്ധിയും പതിനെട്ടാം ദിനവും മാറ്റമില്ലാതെ തുടരും. പരിഹാരശ്രമങ്ങള്‍ തുടരുകയാണെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് ആവര്‍ത്തിച്ചു.
രാത്രികാല വൈദ്യുതി ആവശ്യം 4699 മെഗാവാട്ടായി ഉയര്‍ന്നപ്പോള്‍ ഇന്നലെ 600 മെഗാവാട്ടിന്‍റെ കുറവുണ്ടായി. വൈകിട്ട് 6.15 മുതല്‍ പാതിരാത്രി 12.15 വരെ പലതവണയായി ഫ്യൂസ് ഊരുകയല്ലാതെ കെ.എസ്.ഇ.ബിക്ക് മുന്നില്‍ വഴിയൊന്നുമില്ലായിരുന്നു. ഇന്ന് രാവിലെ തന്നെ ഇന്ന് രാത്രിയും ഇതായിരിക്കും അവസ്ഥയെന്ന് കെ.എസ്.ഇ.ബി മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. അങ്ങിനെ പതിനെട്ടാം ദിവസവും പവര്‍ കട്ട് ഉറപ്പായി.
ഒരാഴ്ചക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയും ചര്‍ച്ചകള്‍ തുടരുന്നൂവെന്ന് വൈദ്യുതിമന്ത്രിയും പറയുന്നതല്ലാതെ, പരിഹാരത്തിന് ആവശ്യമായ വൈദ്യുതി എവിടെ നിന്നും കിട്ടുന്നില്ലായെന്നതാണ് യാഥാര്‍ഥ്യം. ഉയര്‍ന്ന വില കൊടുത്ത വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കുകയും ചെയ്തു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ജി.രാജമാണിക്യം മഹാരാഷ്ട്രയിലും രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഡല്‍ഹിയിലും തുടരുന്നുണ്ടെങ്കിലും പ്രയോജനമൊന്നുമുണ്ടായിട്ടില്ല.
ENGLISH SUMMARY:
The severe electricity deficit in Kerala enters its 18th day, with widespread load shedding scheduled across the state tonight. Electricity Minister Sunny Joseph assured that discussions to secure external power supply are ongoing, though nighttime demand reached 4,699 MW against a 600 MW shortage. Between 6:15 PM and 12:15 AM, KSEB will enforce phased power cuts to manage the grid deficit. High-level delegations led by KSEB Chairman M.G. Rajamanickam in Maharashtra and senior board members in Delhi have yet to secure additional power purchase agreements.