മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ കൊച്ചിയിലും വയനാട്ടിലും എസ്.ഐ.ടി പരിശോധന. ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റിലും റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസിലുമടക്കം കൊച്ചിയില്‍ നാലിടത്താണ് പരിശോധന. വയനാട് വാഴവറ്റയില്‍ ആന്റോയുടെ കുടുംബവീട്ടിലും പരിശോധന പുരോഗമിക്കുന്നു. കേസെടുത്തതിന് പിന്നലെയാണ് എസ്.ഐ.ടി നടപടി. കളമശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ പ്രതിചേര്‍ത്തിട്ടുണ്ട്.. Also Read: 2000 രൂപയ്ക്ക് മുകളില്‍ പെട്രോളടിച്ചു; യുപിഐ ഉപയോഗിച്ചാല്‍ ചാര്‍ജ് പിടിക്കുമോ?
നിലവില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. പകരം പ്രാഥമിക അന്വേഷണമെന്ന പേരിലാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തത്. നേരത്തേ തീരുമാനിച്ചത് അനുസരിച്ച് ഫയലുകളടക്കം പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനും മിന്നല്‍ പരിശോധനയിലേക്ക് കടക്കുകയായിരുന്നു. രാവിലെ അഞ്ചുമണിയോടെ ഇതനുസരിച്ച് പ്രത്യേക അന്വേഷണ സംഘമെത്തി. രേഖകള്‍ പൂര്‍ണമായും പരിശോധിച്ച് സാമ്പത്തിക ഇടപാടുകള്‍, മറ്റ് കത്തിടപാടുകള്‍ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. നേരത്തെ ജിഎസ്ടി സംഘം നടത്തിയ പരിശോധനയില്‍ 20 കോടിയോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വ്യക്തതയ്ക്കായി പരിശോധന നടത്തുന്നത്.
അതേസമയം, റിപ്പോര്‍ട്ടര്‍ ടിവി പരിശോധനയുമായി സഹകരിച്ചില്ലെന്ന് തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്. പരിശോധനയ്ക്കുള്ള നോട്ടിസ് കൈപ്പറ്റിയില്ല. ന്യൂസ് ഡെസ്ക്കില്‍ കയറിയത് മറ്റ് സ്ഥലങ്ങളില്‍ ആളില്ലാത്തതിനാല്‍. വാര്‍ത്ത തടസ്സപ്പെടുത്തിയില്ലെന്നും തെറ്റിദ്ധരിപ്പിക്കുകയാണെന്നും എ.സി.പി പറഞ്ഞു.