Photo: Manorama
മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി ഹവാല ഇടപാട് സംശയിക്കുന്ന ദുബായിലുള്ള വി.പി.ഫൈജാസിന്, വീണ കൂടുതൽ പണം കൈമാറിയതായി തെളിവ്. റെഡ് ബുക്ക് എന്ന വിശേഷിപ്പിക്കുന്ന വീണയുടെ ഡയറിയിലെ മറ്റൊരു പേജിലാണ് കൂടുതൽ സാമ്പത്തിക ഇടപാടുകൾ കുറിച്ചിരിക്കുന്നത്. യുഎഇയിലുള്ള മഷ്റക് ബാങ്ക് വഴി ഫൈജാസിന് 146000 ദിർഹം കൈമാറിയെന്നാണ് വീണ എഴുതിയിരിക്കുന്നത്. ഫൈജാസിന്‍റെ അക്കൗണ്ട് നമ്പറും കുറിച്ചിട്ടുണ്ട്. ഹവാല ഇടപാട് വഴി കൈമാറിയ പണത്തിന് പുറമേയാണ് ഇത്. ഈ പണം മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രി എന്ന രീതിയിൽ നേടിയ അനധികൃത സമ്പാദ്യമാണ് എന്നാണ് ഇഡിയുടെ ആരോപണം. Also Read: ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു; വീണ ഹവാല ഇടപാട് സമ്മതിച്ചെന്ന് ഇഡി
2024 സെപ്റ്റംബര്‍ 17-ാം തീയതി ഫൈജാസിന് 56,430.91 ദിര്‍ഹം കൊടുത്തതായി ഡയറിയിലുണ്ടെന്ന് ഇഡി നേരത്തെ ആരോപിച്ചിരുന്നു. ഇവിടെ നിന്നും അയച്ചത് 85 ലക്ഷം രൂപയാണെന്നും ആകെ ഫൈജാസിന് ലഭിച്ചത് 394K എന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. പിണറായി വിജയന്‍റെ ബേക്കറി ജംക്ഷനിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഡയറി കണ്ടെത്തിയതെന്നും ചോദ്യം ചെയ്യലില്‍ ഹവാല ഇടപാടുകള്‍ വീണ സമ്മതിച്ചതായും ഇഡി പറഞ്ഞിരുന്നു.
അതേസമയം, ഇഡിയുടെ ആരോപണങ്ങള്‍ റിയാസ് തള്ളി. ഇഡി പറയുന്നത് വ്യാജമാണെന്നും തന്നെ അപമാനിക്കുകയാണ് ലക്ഷ്യമെന്നും റിയാസ് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. വീണയ്ക്ക് ഹവാല ഇടപാടെന്ന ഇഡിയുടെ ആരോപണം അസംബന്ധമാണെന്നും വീണയുടെ മൊഴി മുഴുവനായും പുറത്തുവിടാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.