കെ.എസ്.സുരേഷ് കുമാര്‍
മാസപ്പടി കേസ് അന്വേഷണത്തില്‍ ഇ.ഡിക്കെതിരെ ഗുരുതര ആരോപണവുമായി സിഎംആര്‍എല്‍ സിഎഫ്ഒ കെ.എസ്. സുരേഷ് കുമാര്‍ രംഗത്ത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വിരലടയാളം ഇ.ഡി ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പതിപ്പിച്ചു എന്നാണ് കത്തിലെ പ്രധാന വെളിപ്പെടുത്തല്‍. ഈ നടപടിക്ക് താന്‍ നേരിട്ട് സാക്ഷിയാണെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2024 മെയ് 15-ന് ഇ.ഡി ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് ഈ വിവരങ്ങളുള്ളത്. കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. Also Read: ഹവാല ഇടപാടിന് പുറമെ ഫൈജാസിന് കൂടുതല്‍ പണം നല്‍കി വീണ? അക്കൗണ്ട് നമ്പറടക്കം റെഡ് ബുക്കില്‍
കത്തിലെ പ്രധാന വെളിപ്പെടുത്തലുകള്‍ ഇവയാണ്. സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ വിരലടയാളം ഉദ്യോഗസ്ഥര്‍ ബലമായി രേഖകളില്‍ പതിപ്പിച്ചു. താന്‍ നേരത്തെ നല്‍കിയ മൊഴി പൂര്‍ണ്ണമായി പിന്‍വലിക്കുന്നതായി സുരേഷ് കുമാര്‍ കത്തില്‍ വ്യക്തമാക്കുന്നു. ഇ.ഡി ഉദ്യോഗസ്ഥരുടെ കടുത്ത ഭീഷണിക്കും മാനസിക സമ്മര്‍ദ്ദത്തിനും വഴങ്ങിയാണ് അന്ന് മൊഴി നല്‍കേണ്ടി വന്നതെന്നും സുരേഷ്കുമാര്‍ പറയുന്നു.
അതേസമയം, ഇഡിയുടെ കത്തിലെ ഹവാല ആരോപണത്തില്‍ പി.എ. മുഹമ്മദ് റിയാസിനെതിരെ അന്വേഷണം വന്നേക്കും. വിദേശത്തുളള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരച്ചെത്തിയ ശേഷമാകും അന്തിമ തീരുമാനം. മുഹമ്മദ് റിയാസുമായി ഹവാല ഇടപാട് സംശയിക്കുന്ന ദുബായിലുള്ള വി.പി. ഫൈജാസിന്, വീണ കൂടുതൽ പണം കൈമാറിയതായി തെളിവ്.
റെഡ് ബുക്ക് എന്ന വിശേഷിപ്പിക്കുന്ന വീണയുടെ ഡയറിയിലെ മറ്റൊരു പേജിലാണ് കൂടുതൽ സാമ്പത്തിക ഇടപാടുകൾ കുറിച്ചിരിക്കുന്നത്. യുഎഇയിലുള്ള മഷ്റക് ബാങ്ക് വഴി ഫൈജാസിന് 1,46000 ദിർഹം കൈമാറിയെന്നാണ് വീണ എഴുതിയിരിക്കുന്നത്. ഫൈജാസിന്‍റെ അക്കൗണ്ട് നമ്പറും കുറിച്ചിട്ടുണ്ട്.