devan-vijay

വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം (ടി.വി.കെ.) കേരളം ഉൾപ്പെടെയുള്ള മറ്റ് അയൽസംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് നടൻ ദേവൻ. കേരളത്തിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഉടൻ തന്നെ ടി.വി.കെ. സാന്നിധ്യമറിയിക്കുമെന്നും കേരളത്തിലേക്ക് വരുമ്പോൾ തമിഴക വെട്രി കഴകം എന്ന പാർട്ടിപ്പേര് മാറ്റേണ്ടതില്ലെന്ന് ദേവൻ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴെന്നും അതുകൊണ്ടുതന്നെ പേരുമാറ്റേണ്ട ആവശ്യമില്ലെന്നും ടി.വി.കെ. എന്ന ചുരുക്കപ്പേരിലാകും പാർട്ടി അറിയപ്പെടുകയെന്നും ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു. 

'കേരളത്തിലേക്ക് വരുമ്പോള്‍ തമിഴക വെട്രി കഴകം എന്ന പേര് മാറ്റില്ല, അങ്ങനെയല്ലല്ലോ, ടിവികെ എന്നല്ലേ പേര്. ലോകത്തിലെ ആദ്യത്തെ ഭാഷയാണ് തമിഴ്. അതുകൊണ്ട് പേര് മാറ്റേണ്ട ആവശ്യമില്ല,' ദേവന്‍ പറഞ്ഞു. 

തമിഴ്നാട്ടില്‍രണ്ട് ദ്രാവിഡ കഴകം പാര്‍ട്ടികളും ശക്തമായി നില്‍ക്കുമ്പോള്‍ അദ്ദേഹം ഒറ്റക്ക് ജയിച്ചു. അപ്പോഴാണ് എനിക്ക് വിശ്വാസം വന്നത്. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ടിവികെ വരാന്‍ പോവുകയാണ്. കേരളത്തില്‍ ഉടന്‍ ടിവികെ വരും. ഇവിടെ വിജയ് സാറിന് ഒരുപാട് മുന്‍പ് തന്നെ ഫാന്‍സ് അസോസിയേഷനുണ്ട്. മോഹന്‍ലാലിനെക്കാള്‍ ഫാന്‍സുണ്ട്. വിജയ്​യുടെ പടം വരുമ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ ചിത്രങ്ങള്‍ മാറ്റിവക്കാറുണ്ട്.  ഒരു സിനിമയ്​ക്ക് 200 കോടി പ്രതിഫലം വാങ്ങുന്ന വിജയ് ഇന്നുമുതല്‍ അഭിനയം നിര്‍ത്തുകയാണെന്ന് പറഞ്ഞു. അങ്ങനെ പറയുന്ന ഏതെങ്കിലും അഭിനേതാവുണ്ടോ എന്നും ദേവന്‍ ചോദിച്ചു. 

ENGLISH SUMMARY:

Actor Devan recently announced that actor Vijay's political party, Tamizhaga Vetri Kazhagam (TVK), plans to expand its operations into neighboring states including Kerala, Andhra Pradesh, and Telangana. During a recent interview, Devan stated that the party name will remain unchanged as TVK, emphasizing the ancient heritage of the Tamil language. He further claimed that Vijay enjoys a massive fan base in Kerala, even surpassing local megastar Mohanlal, and praised the actor's monumental decision to quit cinema. This strategic political expansion aims to capitalize on Vijay's massive regional popularity despite established Dravidian parties in Tamil Nadu.