ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും പ്രവര്‍ത്തകരും തമ്മിലടിച്ചു. രമ്യ പ്രാദേശിക നേതാവിനെ അടിക്കുന്ന ദൃശ്യം പുറത്ത്. തന്നെയും ആക്രമിച്ചെന്ന് രമ്യ ഹരിദാസ് പറഞ്ഞു. എംഎല്‍എ പിന്നീട് ചിറയിൻകീഴ് ആശുപത്രിയില്‍ ചികില്‍സ തേടി. വീട്ടുയോഗത്തിനിടെ എംഎൽഎയുടെ പിഎ പങ്കെടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പിഎയെ എന്തിനാണ് യോഗത്തില്‍ പങ്കെടുപ്പിക്കുന്നത് എന്ന് ചോദിച്ചാണ് തര്‍ക്കം തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലവും രമ്യാ ഹരിദാസും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് രമ്യയുടെ മൊഴിയെടുത്തു. മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.