ഭിന്നശേഷിക്കാർക്കായി പാണക്കാട് കൊടപ്പനക്കൽ മുറ്റത്ത് പന്തലിട്ട് ഒരു സ്നേഹവിരുന്ന്. വിവിധ ജില്ലകളിലായി ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ലൗഷോർ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.
പാണക്കാട്ടെ വിരുന്നിൽ പങ്കെടുക്കാൻ ശാരീരിക വെല്ലുവിളി നേരിടുന്നവർ രാവിലെ മുതൽ തന്നെ പാണക്കാട് എത്തിയിരുന്നു. എത്തിയവർക്കായി ആദ്യം വിവിധ കലാപരിപാടികൾ വേദിയിൽ എത്തി. പിന്നാലെ ദഫ് മുട്ടും കോൽക്കളിയും എല്ലാം അരങ്ങിലെത്തിയതോടെ കാഴ്ചക്കാരുടെ ആവേശവുമേറി. കലാപരിപാടികളെ പ്രോത്സാഹിപ്പിച്ച് പാണക്കാട് മുനവലി ശിഹാബ് തങ്ങൾ മുഴുവൻ സമയത്തും ഒപ്പമുണ്ടായിരുന്നു.
പിന്നാലെ എല്ലാവർക്കും വിഭവസമൃദ്ധമായ ഭക്ഷണം. ലവ് ഷോറിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പേരെയാണ് കൊടപ്പനക്കൽ തറവാടിന്റെ മുറ്റത്ത് എത്തിച്ചത്.