മുഖ്യമന്ത്രി വി.ഡി. സതീശൻ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് കാന്തപുരത്തിനെതിരെ സംസാരിക്കുന്നതെന്ന് മുതിർന്ന സിപിഎം നേതാവ് ടി.കെ.ഹംസ മനോരമ ന്യൂസിനോട്. മാന്യത ഇല്ലാതെയാണ് മുഖ്യമന്ത്രി കാന്തപുരത്തിനെതിരെ പ്രതികരിച്ചത്. വി.ഡി. സതീശൻ ഉള്ളുകൊണ്ട് ബിജെപിയാണെന്നും ടി.കെ.ഹംസ പറഞ്ഞു. കാന്തപുരത്തിനെതിരെ സിപിഎം നിലപാട് എടുത്തിട്ടില്ല. കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ പല നേതാക്കളും പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും ടി.കെ.ഹംസ മഞ്ചേരിയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. Also Read: കാന്തപുരത്തിനെതിരായ പ്രസ്താവന പിന്‍വലിക്കണം; മുഖ്യമന്ത്രിയെ കണ്ട് എ പി സമസ്ത വിഭാഗം നേതാക്കള്‍
അതേസമയം, കാന്തപുരം എപി അബൂബക്കര്‍ മുസലിയാരെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് സമസ്ത എപി വിഭാഗം. വി.ഡി. സതീശന്‍ പറഞ്ഞത് പദവിക്ക് ചേരാത്ത കാര്യങ്ങള്‍ ആണെന്ന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് മനോരമ ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി പ്രസ്താവന തിരുത്തണം. കാന്തപുരം ഉദ്ദേശിച്ചത് അച്ചടക്കത്തെക്കുറിച്ചാണ്. എന്നാല്‍ അദ്ദേഹം പ്രയോഗിച്ച വാക്കുകളില്‍ കടിച്ചുതൂങ്ങുകയാണ് ചെയ്യുന്നത്. ഇക്കാര്യം ലീഗിന് കൃത്യമായി മനസിലായെന്നും മജീദ് കക്കാട് ചൂണ്ടിക്കാട്ടി.
കാന്തപുരത്തിനായി സമസ്ത ഇ.കെ വിഭാഗത്തിന്‍റെ വിദ്യാര്‍ഥി സംഘടനയും രംഗത്തെത്തി. കാന്തപുരത്തിനെതിരെ ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വമായ വേട്ടയാടല്‍ ആണെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
കാന്തപുരത്തെ തള്ളാതെ മന്ത്രി ഷിബു ബേബിജോണ്‍. യാഥാസ്ഥിതിക–പുരോഗമന ആശയസംവാദം പുതിയതല്ല. ആശയപരമായ സംവാദം പുരോഗതിയിലേക്ക് നയിക്കും. അഭിപ്രായം പറയാനുള്ള അവകാശം കാന്തപുരത്തിനുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.