• മാര്‍ത്തോമ്മാസഭയിലെ വിവാഹത്തിനു മുന്‍പ് എച്ച്‌ഐ‌വി ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്ന വിവാദ നിര്‍ദേശവുമായി സഭ വൈദിക ട്രസ്റ്റി റവറന്‍റ്. ഡോ കെ . തോമസ്.

മാര്‍ത്തോമ്മാസഭയിലെ വിവാഹത്തിനു മുന്‍പ് എച്ച്‌ഐ‌വി ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്ന വിവാദ നിര്‍ദേശവുമായി സഭ വൈദിക ട്രസ്റ്റി  റവറന്‍റ്. ഡോ കെ . തോമസ്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കുളള ഉപദേശത്തിനിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. പെണ്‍കുട്ടികളുടെ ശരീരം യാഗവസ്തുവായി വയ് ക്കേണ്ടതാണെന്നും വൈദികന്‍റെ വിവാദ പ്രസംഗത്തിലുണ്ട്. തിരുവനന്തപുരത്ത് നടന്ന മര്‍ത്തോമ്മാ സംഗമത്തിലാണ് വൈദിക ട്രസ്റ്റിയുടെ പരാമര്‍ശം. റവ. ഡോ കെ തോമസിന്‍റെ പ്രസംഗത്തിനെതിരെ സഭയ്ക്കുളളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു.   വൈദിക ട്രസ്റ്റിയുടേത് വ്ക്തിപരമായ അഭിപ്രായമെന്ന് വ്യക്തമാക്കി മാര്‍ത്തോമ്മാ സഭ തളളി.

 

‘കർണാടക സർക്കാർ സംസ്ഥാനത്തെ എല്ലാ ക്യാംപസുകളിലും എച്ച്‌ഐവി പരിശോധന നടത്തുകയാണ്. മാർത്തോമ്മാ സഭയിൽ നടക്കേണ്ട വിവാഹങ്ങൾക്കും ഇത്തരം പരിശോധനകൾ നിർബന്ധമാക്കണമെന്നാണ് എന്റെ ആഗ്രഹം. പരിശോധനയ്ക്ക് വിധേയരായതിന് ശേഷം മാത്രമേ വിവാഹങ്ങൾ നടത്താവൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്’– മാർത്തോമ്മാ സഭ വൈദിക ട്രസ്റ്റി കെ. തോമസ് പറഞ്ഞു.

 

കർണാടകയിൽ 18നും 35നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 18നും 25നും ഇടയിൽ പ്രായമുള്ള 7,000-ത്തിലധികം വിദ്യാർഥികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

 

ഇതിന്റെ പശ്ചാത്തലത്തിൽ കർണാടക സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവൻഷൻ സൊസൈറ്റിയുടെ നിർദേശപ്രകാരം സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകളിൽ എച്ച്‌ഐവി പരിശോധനയും കൗൺസലിങ് ക്യാംപുകളും നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

 

ഈ സാഹചര്യത്തിലാണ് മാർത്തോമ്മാ സഭ വൈദിക ട്രസ്റ്റി ഡോ. കെ. തോമസിന്റെ പരാമർശം. വിവാഹത്തിന് മുമ്പ് എച്ച്‌ഐവി പരിശോധന നിർബന്ധമാക്കണമെന്ന അദ്ദേഹത്തിന്റെ നിലപാട് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

ENGLISH SUMMARY:

Mar Thoma Church priest trustee Rev. Dr. K. Thomas has made a controversial suggestion that HIV tests should be made mandatory before marriages are conducted in the Mar Thoma Church. The controversial remark was made while advising parents of girls. The priest also made a controversial statement in his speech that girls’ bodies should be offered as a sacrifice. The remarks were made during a Mar Thoma gathering held in Thiruvananthapuram. The speech by Rev. Dr. K. Thomas drew widespread criticism within the Church. The Mar Thoma Church rejected the remarks, clarifying that they were his personal opinion.