• മോഷ്ടിച്ച ബൈക്കുമായി കടക്കവെ ആലപ്പുഴ കൈചൂണ്ടി മുക്കിൽ വച്ചുണ്ടായ അപകടത്തിൽ മോഷ്ടാക്കൾ മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദ്, മുഹമ്മദ് സബിൻ എന്നിവരാണ് മരിച്ചത്.

മോഷ്ടിച്ച ബൈക്കുമായി കടക്കവെ ആലപ്പുഴ കൈചൂണ്ടി മുക്കിൽ വച്ചുണ്ടായ അപകടത്തിൽ മോഷ്ടാക്കൾ മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദ്, മുഹമ്മദ് സബിൻ എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി സ്വദേശി പ്രമോദിന്റെ ബൈക്ക് ആണ് ഇവർ മോഷ്ടിച്ചത്.

അമിതവേഗതയിൽ പായവെ ഇന്ന് പുലർച്ചെ കൈചൂണ്ടി മൂക്കിൽ വച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. ബൈക്ക് മോഷ്ടാക്കൾ അമിതവേഗതയിൽ പോകുന്നതിനും അപകടത്തിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. Also Read: അഭിനന്ദൻ വർധമാൻ ‘ഫ്ലൈ91-ൽ’; ഇനി യാത്രാവിമാനം പറത്തും


ബൈക്ക് രാത്രി വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് ബൈക്ക് ഉടമ മണ്ണഞ്ചേരി സ്വദേശി പ്രമോദ് പറഞ്ഞു. പുലർച്ചെ നാലുമണിയോടെ പോലീസ് വിളിച്ചു പറയുമ്പോഴാണ് വാഹനം മോഷണം പോയ കാര്യം അറിയുന്നത്. ലോക്ക് പൊട്ടിച്ചാണ് ബൈക്ക് കൊണ്ടുപോയതെന്ന് വാഹന ഉടമ പ്രമോദ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ENGLISH SUMMARY:

Two men allegedly involved in a bike theft were killed in a road accident at Kaichundi Mukku in Alappuzha while fleeing on the stolen motorcycle. CCTV footage reportedly captured them speeding before the accident. The bike owner said the vehicle was stolen after its lock was broken.