dyfi-march

TOPICS COVERED

ഉത്തൃട്ടാതി വള്ളംക്കളിക്കും  ഓണംവാരാഘോഷത്തിനും ഉപരാഷ്ട്രപതി പങ്കെടുത്തപ്പോള്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ  പ്രതിഷേധവുമായി പ്രതിപക്ഷം . പ്രോട്ടോകോളിന്‍റെ   മറവിൽ സര്‍ക്കാര്‍  കണ്ണിൽ പൊടിയിടുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.  മുഴുവൻ പാടുന്നത് അടിച്ചേൽപ്പിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി രമേശ ചെന്നിത്തല കേന്ദ്രത്തെ കുറ്റപ്പെടുത്തി.  വന്ദേമാതരം മുഴുവൻ ആലപിച്ചത് വെല്ലുവിളിയാണെന്ന് മന്ത്രി കെ.എം ഷാജി വിമര്‍ശിച്ചു. ഉപരാഷ്ട്രപതിയുടെ പ്രോട്ടോക്കോള്‍ എന്ന് മന്ത്രി പി സി വിഷ്ണുനാഥ് ആവര്‍ത്തിച്ചു

വന്ദേമാതരം പൂര്‍ണമായി ആലപ്പിച്ചതില്‍ തെരുവിലേക്ക് സമരം വ്യാപിപ്പിച്ചിരിക്കെയാണ് പ്രതിപക്ഷ സംഘടനകള്‍.  ഗോൾവാൾക്കറുടെ പടത്തിനു മുന്നിൽ വിളക്ക് കൊളുത്തി കുനിഞ്ഞ് നിന്ന ആളാണ് വി ഡി സതീശനെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ വിമര്‍ശിച്ചു.

വന്ദേമാതരം പൂര്‍ണമായി ആലപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയ ആഭ്യന്തരമന്ത്രി സംസ്ഥാനം അങ്ങനെ ചെയ്യാറില്ലെന്നും ന്യായീകരിച്ചു  രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ വരുമ്പോൾ  പാലിക്കേണ്ട പ്രോട്ടോകോൾ ഉണ്ട് , അതിനനുസരിച്ച് പ്രവർത്തിച്ചു എന്നേയുള്ളൂ മന്ത്രി പി സി വിഷ്ണനാഥ് ഇന്നും വ്യക്തമാക്കി.

വന്ദേമാതരം മുഴുവൻ ആലപിച്ചത് വെല്ലുവിളിയാണെന്ന് പറഞ്ഞ  മന്ത്രി കെ.എം ഷാജി. ഉപരാഷ്ട്രപതി പങ്കെടുത്ത പരിപാടിയ്ക്ക് കേന്ദ്ര പ്രോട്ടോകോൾ ആണെന്നും വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ പരിപാടിയില്‍ പൂര്‍ണമായും വന്ദേമാതരം ആലപിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്

ENGLISH SUMMARY:

The Vande Mataram controversy erupted during the Onam Vallamkali and Onam festival celebrations when the Vice President attended. Opposition parties are protesting the full rendition of the national song, accusing the government of misleading the public under the guise of protocol, while also criticizing the central government's role and referencing historical figures.