ഓണം കഴിഞ്ഞതോടെ സവാള വില കുതിച്ചുയരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ വിപണിയില്‍ സവാളയുടെ വില 80 രൂപ വരെയായി. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍.

കഴിഞ്ഞ ഏപ്രില്‍,മെയ് മാസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന സവാളയ്ക്ക് ഇപ്പോള്‍ ഇരട്ടിയിലധികമാണ് വില. ചില്ലറ വിപണിയില്‍ സവാളയ്ക്ക് കിലോയ്ക്ക് 50 മുതല്‍ 80 രൂപ വരെയാണ് വില.  ചെറിയുള്ളിയുടെ വില  80 രൂപവരെയെത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാളയുടെ വരവ് കുറഞ്ഞതാണ്  വിലക്കയറ്റത്തിന് പ്രധാന കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ലഭിക്കുന്ന ചാക്കില്‍ പകുതിയോളം വില്‍പ്പനയ്ക്ക് വയ്ക്കാന്‍  കഴിയാത്ത വിധം അഴുകിയതാണെന്നും ഇത് വലിയ സാമ്പത്തിക നഷ്ട്ടമുണ്ടാകുന്നുണ്ടെന്നും കച്ചവടക്കാര്‍. വില പിടിച്ചു നിറുത്താന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സവാള വില ഇനിയും ഉയര്‍ന്നേക്കും.

ENGLISH SUMMARY:

Onion prices are soaring after Onam, reaching up to 80 rupees per kilogram in Kerala due to reduced supply from other states. Consumers are worried about further price increases in the coming days, as the current rates are more than double what was available in April and May.