Image Credit: X
പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. 12.50 രൂപയാണ് വാണിജ്യ സിലണ്ടറുകൾക്ക് കൂട്ടിയത്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് വാണിജ്യ സിലിണ്ടറിന് 2,849 രൂപയായി. കൊച്ചിയിൽ 2840 രൂപായാകും. കഴിഞ്ഞ ഒക്ടോബർ മാസത്തിലും വാണിജ്യ സിലിണ്ടറുകൾക്ക് 62 രൂപയിലധികം വർദ്ധിപ്പിച്ചിരുന്നു. അതേസമയം തുടർച്ചയായ ആറാം മാസമാണ് ഗാർഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുന്നത്.