പ്രളയത്തെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതമായി മടങ്ങിയെത്തി തുടങ്ങി. നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം ഇന്ന് പുലർച്ചെ കൊച്ചിയിൽ തിരിച്ചെത്തി. കൺമുന്നിലൂടെ മനുഷ്യർ ഒഴുകി പോകുന്ന കാഴ്ച കണ്ട ഞെട്ടലിലാണ് പലരും.
മഹാ പ്രളയം കൺമുന്നിൽ , രക്ഷപ്പെട്ടതിലൂടെ രണ്ടാം ജന്മം. നാട് കാണാൻ പോയവർ , മൃതദേഹങ്ങൾ കണ്ടാണ് മടങ്ങിയത്. ഇന്ന് പുലർച്ചെ 2.15 ഓടെ മുംബൈയിൽ നിന്നാണ് 36 അംഗ സംഘം കൊച്ചിയിലെത്തിയത്. കാസർകോട് നിന്ന് നേപ്പാളിലേക്ക് പോയവരും നാട്ടിൽ തിരിച്ചെത്തി. കുമ്പള മുൻ എസ് ഐ പ്രദീപ് കുമാർ അടക്കം ഉള്ള അഞ്ചംഗ സംഘമാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കൈലാസ യാത്ര പോയ 19 അംഗ സംഘം കാണ്ഠമണ്ഡുവിലെത്തിയിട്ടുണ്ട്. 44 അംഗങ്ങളുള്ള മറ്റൊരു സംഘം നാളെ കോഴിക്കോട് മടങ്ങി എത്തും.