chenthi-custody
  • മുഖ്യമന്ത്രിയെ തടഞ്ഞ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം ശ്രീകാര്യത്ത് മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ. ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശ്രീകാര്യം പോലീസ് അനിലിനെ അറസ്റ്റ് ചെയ്തത്. ചേന്തിയിലെ ശ്രീനാരായാണ ഗുരു ജയന്തി പരിപാടിയില്‍  പങ്കെടുക്കാമെന്ന് പറഞ്ഞിട്ട്, എത്തിയില്ലെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയെ തടഞ്ഞത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

താൻ മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും മറിച്ച് മുഖ്യമന്ത്രിയാണ് പ്രകോപിതനായി സംസാരിച്ചതെന്നും അനിൽ ആരോപിച്ചു. ചേന്തിയിലെ പരിപാടിയിൽ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് കളിയാണെന്നുമാണ് സ്റ്റേഷനിൽ നിന്ന് പുറത്തിറക്കുമ്പോൾ ചേന്തി അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

മുഖ്യമന്ത്രിയുടെ വാഹനം കൈ കാണിച്ച് നിര്‍ത്തിയ ശേഷമായിരുന്നു മോശം പെരുമാറ്റമെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ ഇവിടെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയില്‍ പോയി. പരിപാടിയിൽ പങ്കെടുക്കാമെന്ന് സംഘടകർക്ക് മുഖ്യമന്ത്രി മുൻകൂട്ടി സമയം നൽകിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.  ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നൽകിയ ഔദ്യോഗിക മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. 

Congress Leader Chenthi Anil Arrested for Blocking Chief Minister's Convoy in Sreekaryam:

Congress leader Chenthi Anil was taken into custody by the Sreekaryam police in Thiruvananthapuram for allegedly blocking the Chief Minister's vehicle during a protest. The incident occurred when local organizers and party workers intercepted the convoy, angered by the Chief Minister's decision to bypass a scheduled Sree Narayana Guru Jayanthi event at Chenthi in favor of another function in Chembazhanthy. While police registered a case based on charges of wrongful restraint, criminal intimidation, and disrupting official duty, Anil defended his actions by claiming the Chief Minister had previously given his word to attend. Conversely, the Chief Minister's office denied ever confirming participation for that specific venue