Untitled design - 1

TOPICS COVERED

ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി സതീശനെ ചേന്തിയിലെ ഒരു വിഭാഗം സംഘാടകര്‍ തടഞ്ഞതില്‍ കേസ്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ചേന്തി അനിലിനെ പ്രതിചേര്‍ത്താണ് ശ്രീകാര്യം പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുക, വഴിയില്‍ അന്യായമായി തടയുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവസ്ഥലത്തുണ്ടായിരുന്ന ശ്രീകാര്യം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയുടെ മൊഴിയാണ് കേസിനാധാരം. 

 

അതേസമയം, മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്ന ചേന്തി അനില്‍ പറഞ്ഞു. മുഖ്യമന്ത്രിയാണ് പ്രകോപിതനായി സംസാരിച്ചതെന്നും അനില്‍ ആരോപിച്ചു. ചേന്തിയില്‍ നടക്കുന്ന ശ്രീനാരായണ ഗുരു ജയന്തി പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും ഇദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

 

മുഖ്യമന്ത്രിയുടെ വാഹനം ൈക കാണിച്ച് നിര്‍ത്തിയ ശേഷമായിരുന്നു മോശം പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ  പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയില്‍ പോയി. 

ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോയപ്പോഴാണ് സംഭവം. ചേന്തിയില്‍ ഇറങ്ങിയ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങുമ്പോഴായിരുന്നു മോശം പെരുമാറ്റം. ചേന്തിയിലെ പരിപാടിക്ക് മുഖ്യമന്ത്രി സമയം നൽകിയിരുന്നില്ല. 

ENGLISH SUMMARY:

Kerala Chief Minister's attendance at a Sreenarayana Guru Jayanthi event led to a political controversy when Congress leader Anil Chenthen denied him entry. The Chief Minister's office clarified that he had not promised to attend the Chenthenpara event, leading to his departure without inaugurating the program.