Untitled design - 1

TOPICS COVERED

തൃശൂര്‍ ചെറുതുരുത്തിയില്‍ യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 30 അടി താഴ്ചയുള്ള ഇറിഗേഷൻ കനാലിലേക്ക് വീണു. സമീപത്തെ മരത്തിൽ കുടുങ്ങി നിന്നതിനാൽ ഉള്ളിലുണ്ടായിരുന്ന രണ്ട് യുവതികൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെറുതുരുത്തി ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള നെടുമ്പുര താഴപ്പറ റോഡിൽ വെള്ളിയാഴ്ച വൈകിട്ട് 6:30-ഓടെയായിരുന്നു അപകടം.

 

ചെറുതുരുത്തി ഗവൺമെൻറ് എൽ.പി. സ്കൂളിന് പിൻവശത്തെത്തിയപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് ഇറിഗേഷൻ കനാലിലേക്ക് തലകീഴായി മറിയുകയുമായിരുന്നു. എന്നാൽ കനാലിലെ മരത്തിൽ കാർ കുടുങ്ങി നിന്നതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.

 

വിവരമറിഞ്ഞ് ഉടൻ തന്നെ ചെറുതുരുത്തി പോലീസും പ്രദേശവാസികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും കാറിലുണ്ടായിരുന്ന രണ്ട് യുവതികളെയും സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് ഷൊർണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ കനാലിൽ കിടന്ന കാർ പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽപ്പെട്ട യുവതികൾക്ക് പരിക്കുകളില്ല

ENGLISH SUMMARY:

A car accident in Cheruthuruthy, Thrissur resulted in a miraculous escape for two young women. Their vehicle lost control and fell 30 feet into an irrigation canal but got stuck in a tree, preventing serious injury.