സിറോ മലബാർ സഭ കോട്ടയം അതിരൂപതയ്ക്ക് പുതിയ സഹായ മെത്രാനെ തിരഞ്ഞെടുത്തു. കോട്ടയം അതിരൂപത വികാരി ജനാറാളായ മോൺസിഞ്ഞോർ തോമസ് ആനിമൂട്ടിലിനെയാണ് സഹായമെത്രനായി സിനഡ് തിരഞ്ഞെടുത്തത്.എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മെത്രാൻമാരെ തിരഞ്ഞെടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.

ഈ മാസം 17 ന് ആരംഭിച്ച സിനഡിലാണ് കോട്ടയം അതിരൂപതയ്ക്ക് പുതിയ സഹായമെത്രാനെ തിരഞ്ഞെടുത്തത്. കോട്ടയം അതിരൂപത വികാരി ജനറാളായ മോൻസിഞ്ഞോർ തോമസ് ആനിമൂട്ടിലിന്റെ തിരഞ്ഞെടുപ്പിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രഖ്യാപനം നടത്തി.

ക്‌നാനായ കത്തോലിക്ക സമുദായ അംഗങ്ങൾ മാത്രമുള്ള കോട്ടയം അതിരൂപതയുടെ മൂന്നാമത്തെ സഹായമെത്രാനാണ് മാർ തോമസ് ആനിമൂട്ടിൽ . ഇത്തവണ സിനഡിൽ  എറണാകുളം അങ്കമാലി അതിരൂപതയ്ക്ക്  സഹായ മെത്രാൻമാരെ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്. നാളെ കലൂർ റിന്യൂവൽ സെൻ്ററിൽ അതിരൂപതയിൽ നിന്നുള്ള  വൈദികരും ഇടവക പ്രതിനിധികളും പങ്കെടുക്കുന്ന യോഗം ചേർന്ന് സഭാ നേതൃത്വത്തെ പ്രതിഷേധം അറിയിക്കും.

ENGLISH SUMMARY:

Father Thomas Animootil has been officially appointed as the new auxiliary bishop of the Kottayam Archdiocese of the Syro-Malabar Church. The announcement was made by Major Archbishop Mar Raphael Thattil following Vatican approval of the church synod's decision. Monsignor Thomas Animootil, who previously served as the Vicar General of the archdiocese, hails from Payyavoor in Kannur. Additionally, the synod announced the prestigious Sabha Tharaka Awards for distinguished lay contributors from the Thrissur and Ernakulam-Angamaly archdioceses.