സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പനയില്‍ റെക്കോര്‍ഡ് പുതുക്കി ബവ്കോ. ഉത്രാടനാളില്‍ മാത്രം 126.31 കോടി മദ്യം വിറ്റു. എട്ടുദിവസം കൊണ്ട് ബവ്കോ വഴി വിറ്റത് 771കോടിയുടെ മദ്യമെന്നും കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 77കോടിയുടെ വര്‍ധനയാണുണ്ടായത്. അതേസമയം, ഉത്രാടനാളില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പനയില്‍ നേരിയ കുറവുണ്ടായി. 20 കോടി മുപ്പത്തിയഞ്ചു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തി എണ്ണൂറ് രൂപയുടെ മദ്യമാണ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലറ്റുകള്‍ വഴി മാത്രം വിറ്റത്.
89 ലക്ഷത്തിലേറെ വിറ്റ കുന്നംകുളത്തെ ഷോപ്പാണ് വില്‍പ്പനക്കണക്കില്‍ ഒന്നാമന്‍. 74 ലക്ഷത്തിലേറെ രൂപയുടെ മദ്യം വിറ്റ കൊടുങ്ങല്ലൂരും അമ്പലപ്പുഴയുമാണ് വില്‍പ്പനക്കണക്കില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഓണക്കാലത്തെ കണ്‍സ്യൂമര്‍ഫെഡിന്‍റെ മാത്രം മദ്യ വില്‍പന കണക്കില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ പത്ത് കോടിയോടടുത്ത് കൂടുതല്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ENGLISH SUMMARY:
During the Onam season, the Kerala State Beverages Corporation (Bevco) recorded a historic high in liquor sales, generating 126.31 crore rupees on Uthradam day alone. Total sales through Bevco over an eight-day period reached 771 crore rupees, marking a 77 crore rupee increase compared to the previous year. Meanwhile, Consumerfed outlets sold liquor worth over 20.35 crore rupees on Uthradam, contributing to a nearly 10 crore rupee increase in its overall Onam sales compared to last year. Among individual outlets, the store in Kunnamkulam led the state with sales exceeding 89 lakh rupees, followed by Kodungallur and Ambalappuzha.