Rescuers carry in their arms a flood survivor, following flash floods and a landslide disaster in Devghat, in the Nepal's Nuwakot district on August 26, 2026. A massive flood and landslide disaster on the Nepal-Tibet border killed at least 103 people on August 26, 2026 and left several hundred missing, many of them foreign tourists. Aid workers said entire settlements had been "wiped out". Some 403 tourists -- 341 of them foreigners -- were unaccounted for several hours after the disaster struck, according to the tourism ministry. (Photo by PRAKASH MATHEMA / AFP)

Rescuers carry in their arms a flood survivor, following flash floods and a landslide disaster in Devghat, in the Nepal's Nuwakot district on August 26, 2026. A massive flood and landslide disaster on the Nepal-Tibet border killed at least 103 people on August 26, 2026 and left several hundred missing, many of them foreign tourists. Aid workers said entire settlements had been "wiped out". Some 403 tourists -- 341 of them foreigners -- were unaccounted for several hours after the disaster struck, according to the tourism ministry. (Photo by PRAKASH MATHEMA / AFP)

  • 37 പേര്‍ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ളവരാണ്. ബംഗാളില്‍ നിന്ന് പോയ 32 പേരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കൊച്ചിയില്‍ നിന്ന് പോയ 36 അംഗ സംഘം സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍പ്പെട്ട 21 ഇന്ത്യക്കാരെ നേപ്പാള്‍ സൈന്യം രക്ഷപെടുത്തി

മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ 466 വിദേശികളുണ്ടെന്നും ഇവരില്‍ 300 പേര്‍ ഇന്ത്യക്കാരാണെന്ന് സംശയിക്കുന്നുവെന്നും നേപ്പാള്‍ സര്‍ക്കാര്‍. അതേസമയം കാണാതായവരില്‍ 133 പേര്‍ ഇന്ത്യക്കാരാണെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇവരെല്ലാം കൈലാസ്–മാനസരോവര്‍ തീര്‍ഥാടനത്തിനായി എത്തിയവരാണെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വക്താവ് സുനില്‍ ശര്‍മ അറിയിച്ചു. ഇതില്‍ 37 പേര്‍ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ളവരാണ്. ബംഗാളില്‍ നിന്ന് പോയ 32 പേരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കൊച്ചിയില്‍ നിന്ന് പോയ 36 അംഗ സംഘം സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍പ്പെട്ട 21 ഇന്ത്യക്കാരെ നേപ്പാള്‍ സൈന്യം രക്ഷപെടുത്തി. Also Read: ഞൊടിയിടയില്‍ തകര്‍ന്ന് ഹിമതടാകങ്ങള്‍; ഇരച്ചെത്തി വെള്ളവും ചെളിയും; നേപ്പാളില്‍ സംഭവിച്ചതിങ്ങനെ

അതിനിടെ മിന്നല്‍ പ്രളയത്തില്‍ 165 പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. 750പേരെ കാണാനില്ലെന്നും നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 47 അമേരിക്കന്‍ പൗരന്‍മാരും കാണാതായവരിലുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നേപ്പാള്‍ തിബറ്റന്‍ അതിര്‍ത്തിയിലുണ്ടായ കൂറ്റന്‍ മണ്ണിടിച്ചിലില്‍ 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് സമാനമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്. ഐസ്, പാറ, ചെളി വെള്ളം എന്നിവ വലിയ അളവില്‍ ഭൊട്ടെ കോസി നദിയുടെ കൈവരിയിലേക്ക് എത്തുകയായിരുന്നു. ഇരച്ചെത്തിയ പ്രളയജലത്തില്‍ റസുവ, ദാഡിങ് ജില്ലകളില്‍ വന്‍ നാശമുണ്ടായി. വീടുകളും കെട്ടിടങ്ങളുമടക്കം കുതിച്ചെത്തിയ പ്രളയജലം വിഴുങ്ങി. റോഡുകളും പാലങ്ങളും ഹൈഡ്രോപവര്‍ പ്രൊജക്ടുകളും തകര്‍ന്നു. ചിത്വാനില്‍ നിന്ന് 64 ഉം ദഡാങില്‍ നിന്ന് 27 ഉം നവല്‍പറസി 26 ഉം, ഗോര്‍ഖ, നുവാകോട്ട്, തനാഹുനില്‍ നിന്ന് 9, റസുവ 3 വെസ്റ്റ് നവാല്‍പറസി 2 എന്നിങ്ങനെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിബറ്റിലും വലിയ നാശനഷ്ടങ്ങളും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സൈന്യവും സായുധ പൊലീസ് സംഘവും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയും നേപ്പാളിലേക്ക് സംഘത്തെ അയച്ചു. കര, വ്യോമസേനകളും എന്‍ഡിആര്‍എഫും ദൗത്യത്തിൽ പങ്കാളികളാകും. രക്ഷാപ്രവര്‍ത്തനത്തിന് MI 17, ധ്രുവ് ഹെലികോപ്റ്ററുകള്‍ ഇന്ത്യ തയാറാക്കി നിര്‍ത്തി. കൂറ്റന്‍ സൈനിക ചരക്കുവിമാനങ്ങളായ C -17 ഗ്ലോബ്മാസ്റ്ററും ചെറിയ റണ്‍വേകളില്‍ ലാന്‍ഡ് ചെയ്യാനും പറന്നുയരാനും സാധിക്കുന്ന C -130 ജെ ഹെര്‍ക്കുലീസ് വിമാനവും നേപ്പാളിലേക്ക് നിയോഗിച്ചിട്ടുണ്ട്.35 ടണ്‍ ദുരന്തനിവാരണ സാമഗ്രികള്‍ അയയ്ക്കും. ഇന്നലെ 10 ടണ്‍ സാമഗ്രികള്‍ ഇന്ത്യ അയച്ചിരുന്നു.

നേപ്പാളിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പങ്കിടുന്ന ബിഹാറില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഗന്ധക് നദിയിലേക്ക് പ്രളയജലം എത്തുന്നതിനാലാണ് മുന്നറിയിപ്പ്. അതിനിടെ ഉത്തരാഖണ്ഡിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട് ചെയ്തു. ജോഷിമഠ്–മാര്‍വാരി റോഡ് ഒലിച്ചുപോയി. ബദരീനാഥ് ദേശീയപാതയില്‍ ഗതാഗതം നിലച്ചിട്ടുണ്ട്.

ENGLISH SUMMARY:

The devastating flash floods in Nepal have claimed at least 165 lives, with international media reporting over 750 missing individuals, including dozens of foreign nationals. According to the Nepal Tourism Board, the missing include up to 300 Indians, many of whom were undertaking the Kailash-Mansarovar pilgrimage, though 21 Indian citizens have been successfully rescued by the military. The disaster, triggered by massive landslides and glacial overflow near the Tibet border, has severely damaged infrastructure across multiple districts and prompted a major rescue response from India. In addition to dispatching military transport aircraft and helicopters with tens of tons of relief materials, authorities have issued high-alert warnings in Bihar and reported connecting landslide disruptions in Uttarakhand.

nepal-google-trending-JPG

Google Trending Topic: Nepal