TOPSHOT - This satellite image released by Planet Labs on August 26, 2026 shows an aerial view of the Shyaphrubesi village and Trishuli River after a massive flood in Rasuwa district of Nepal on August 26, 2026. A massive flood and landslide disaster unleashed on the Nepal-Tibet border killed nearly 100 on August 26 and left several hundred people missing, many of whom are foreign tourists. (Photo by 2026 Planet Labs PBC / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO/2026 PLANET LABS PBC " - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
ഹിമാലയന്‍ മലനിരകളുടെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന നേപ്പാള്‍, ഭൂമിശാസ്ത്രപരമായി ലോകത്തിലെ തന്നെ ഏറ്റവും ദുര്‍ബലവും പ്രകൃതിദുരന്ത സാധ്യതകള്‍ നിറഞ്ഞ പ്രദേശങ്ങളിലൊന്നുമാണ്. താഴ്‌വരകളില്‍ കനത്ത മഴയില്ലാത്ത സമയത്തുപോലും നദികളില്‍ നിമിഷങ്ങള്‍ക്കകം ജലനിരപ്പ് അപകടകരമായ അളവില്‍ ഉയരുന്നതാണ് ഈ മിന്നല്‍ പ്രളയങ്ങളുടെ സവിശേഷത.
നേപ്പാളില്‍ ഇപ്പോള്‍ സംഭവിച്ചത് GLOF അഥവാ Glacial Lake Out burst Flood ആണ്. ഹിമാലയന്‍ കൊടുമുടികളില്‍ രൂപപ്പെടുന്ന കൂറ്റന്‍ ഹിമാനികള്‍ ഉരുകി പാറക്കല്ലുകളുടേയും മഞ്ഞിന്റേയും സ്വാഭാവിക ചിറകളില്‍ ജലം കെട്ടിക്കിടന്ന് രൂപപ്പെടുന്നതാണ് ഹിമതടാകങ്ങള്‍. ആഗോളതാപനവും താപനിലകളിലും വ്യതിയാനവും കാരണം ഇത്തരം തടാകങ്ങളിലെ ജലമര്‍ദം വര്‍ധിക്കുകയും സ്വാഭാവിക തടാകങ്ങള്‍ തകര്‍ന്ന് ലക്ഷക്കണക്കിന് ഘനമീറ്റര്‍ വെള്ളവും ചെളിയും അവശിഷ്ടങ്ങളും ഒന്നിച്ച് താഴേക്ക് കുതിച്ചൊഴുകയും ചെയ്യുന്നു. ഉയര്‍ന്ന ഭൂകമ്പ സാധ്യതയുള്ള നേപ്പാളിലും ടിബറ്റിലും ചെറിയ പ്രകമ്പനങ്ങള്‍ പോലും വലിയ മഞ്ഞുമലകളും പാറക്കെട്ടുകളും ഇടിഞ്ഞുവീഴാന്‍ ഇടയാക്കുന്നു. മലമുകളില്‍ നിന്ന് പതിക്കുന്ന ഇത്തരം കൂറ്റന്‍ അവശിഷ്ടങ്ങള്‍ നദികളുടെ ഒഴുക്ക് പൂര്‍ണമായും തടസപ്പെടുത്തുകയും താല്‍ക്കാലിക അണക്കെട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ജലമര്‍ദം താങ്ങാനാവാതെ ഇവ പൊട്ടിത്തെറിക്കുമ്പോഴാണ് മിന്നല്‍ പ്രളയം സംഭവിക്കുന്നത്.
വില്ലനായി ആഗോള താപനം
ആഗോളതാപനത്തിന്റെ ഫലമായി ഹിമാലയന്‍ ഹിമാനികള്‍ സാധാരണയേക്കാള്‍ ഇരട്ടി വേഗത്തിലാണ് ഉരുകുന്നത്. ഇത് പുതിയ ഹിമതടാകങ്ങള്‍ രൂപപ്പെടാനും നിലവില്‍ ഉള്ളവയുടെ വിസ്തൃതി അപകടകരമായ വിധം വര്‍ധിക്കുന്നതിനും കാരണമാകുന്നു. ഉയര്‍ന്ന പര്‍വതനിരകളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്യുന്ന തീവ്രമഴ മലനിരകളിലെ മണ്ണൊലിപ്പിന്റെ വേഗത കൂട്ടുകയും താഴ്‌വരകളില്‍ വന്‍ മലവെള്ളപ്പാച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. മലവെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തുന്ന ഭീമാകാരമായ പാറക്കല്ലുകളും ചെളിയും നദീതീരങ്ങളിലെ പാലങ്ങള്‍ റോഡുകള്‍ ജനവാസകേന്ദ്രങ്ങളെല്ലാം നിമഷങ്ങള്‍ക്കകം തകര്‍ക്കുന്നു.
നടുക്കം മാറാതെ നേപ്പാള്‍
നേപ്പാള്‍ സമ്പദ് വ്യവസ്ഥയുടെ തന്നെ സുപ്രധാന ഘടകമായ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികള്‍ പലതും നദീതീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്, മിന്നല്‍ പ്രളയങ്ങള്‍ ടര്‍ബൈനുകളിലും ഡാമുകളിലും വന്‍ തോതില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാനും ഉപകരണങ്ങള്‍ തകരാറിലാകാനും കാരണമാകുന്നു. മുന്നറിയിപ്പുകള്‍ ലഭിക്കാന്‍ സമയം ലഭിക്കാത്തതിനാല്‍ തിമൂറെ, സ്യാബുബെസി തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളും കനത്ത നാശനഷ്ടങ്ങള്‍ നേരിടുകയാണ്.