കോഴിക്കോട് കോരപ്പുഴയില്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയ കാര്‍ ഒരാഴ്ചയായിട്ടും കണ്ടെത്താനായില്ല. മരിച്ച ഫര്‍സീന്‍ അഹമ്മദിന്‍റെ കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. അരമണിക്കൂറോളം ആരും തിരിഞ്ഞു നോക്കാതെ റോഡില്‍ കിടന്ന ഫര്‍സീന്‍ രക്തം വാര്‍ന്നാണ് മരിച്ചത്

18 കാരന്‍ ഫര്‍സീന്‍റെ മരണത്തിനിടയാക്കിയ കാര്‍ ഒരാഴ്ചയ്ക്കിപ്പിറവും കാണാമറയത്താണ്. ദൃശ്യങ്ങളിലുള്ള വാഹനം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെങ്കിലും തുമ്പൊന്നും  ലഭ്യമായില്ല. ഇതോടെയാണ് കുടുബം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്.

18 തിയതി ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കായിരു്നു ദേശീയപാതയിലെ അപകടം. 25 മിനിറ്റ് നേരം ഫര്‍സീന്‍ രക്തം വാര്‍ന്ന് റോഡില്‍ കിടന്നു. ആരും തിരിഞ്ഞു നോക്കിയില്ല. പിന്നീട് ആശുപത്രിയിലേയ്ക്ക് എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചു. മകനെ നഷ്ടപ്പെട്ടതിന്‍റെ  വേദന മനസില്ലാക്കി വാഹന ഉടമ സ്വയം തങ്ങളെ തേടിയെത്തുമെന്നും കുടുബം പ്രതീക്ഷിക്കുന്നു.

ENGLISH SUMMARY:

Kozhikode hit and run: A week after 18-year-old Farzeen Ahmed's tragic death due to a hit-and-run accident in Kozhikode, the car involved remains undiscovered. His family has filed a complaint with the Kozhikode City Police Commissioner, seeking justice and the apprehension of the vehicle responsible for his demise.