spice-jet-flight

സ്പൈസ് ജെറ്റ് വിമാനസര്‍വീസ് താളം തെറ്റുന്നത് തുടരുന്നു. കൊച്ചിയില്‍ നിന്നുള്ള രണ്ടു വിമാനങ്ങള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഞായറാഴ്ച രാത്രി 9.20ന് കൊച്ചിയിലെത്തേണ്ട സ്പൈസ് ജെറ്റിന്‍റെ ദുബായ് വിമാനം രാത്രി 12.25നാണ് എത്തിയത്. 

ഇന്ന് രാവിലെ 6.55ന് കൊച്ചിയില്‍ എത്തേണ്ട ഫുജൈറ വിമാനം റദ്ദാക്കി. ഞായറാഴ്ച രാത്രി 11.45ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ഫുജൈറ വിമാനം ആദ്യം രാത്രി 9.40ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സര്‍വീസ് റദ്ദാക്കി. 

ENGLISH SUMMARY:

SpiceJet operations have once again been thrown into disarray at Kochi airport, leaving numerous passengers stranded and severely inconvenienced. The Dubai flight scheduled to arrive on Sunday night suffered a major delay of over three hours. Furthermore, the Fujairah service from Kochi, which was initially rescheduled, was ultimately cancelled by the airline authorities. These persistent disruptions have sparked widespread frustration among travelers relying on the budget carrier's international schedules.