ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് , വയനാടു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്
സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ തകൃതിയായി നടക്കവേ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് , വയനാടു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ പരക്കെ മഴകിട്ടും. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. തിരുവോണ ദിവസം വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും 28 വരെ നേരിയതോട മിതമോ ആയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും കനത്ത മഴയും വെള്ളക്കെട്ടും. എന്‍സിആറിന്റെ ഭാഗമായ ഗുരുഗ്രാം, നോയ്ഡ എന്നിവിടങ്ങളിലും ശക്തമായ മഴയാണ്. ഇതേത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഗംഗാതീര ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദം (Low Pressure Area ) തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിലുണ്ട്.
ENGLISH SUMMARY:
As Onam celebrations peak across Kerala, the India Meteorological Department (IMD) has issued rain warnings across all districts, placing six districts under an orange alert and eight under a yellow alert. Districts including Idukki, Ernakulam, Thrissur, Malappuram, Kozhikode, and Wayanad face predictions of heavy to very heavy rainfall, with unsettled weather expected to persist through Thiruvonam due to a low-pressure system over the Bay of Bengal. Meanwhile, the national capital region, including Delhi, Gurugram, and Noida, experienced heavy downpours and severe waterlogging, prompting red alerts as active weather systems impact various parts of the country