പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജനു ജാമ്യം ലഭിച്ചതില്‍ സര്‍ക്കാരിനെയും അഡ്വക്കേറ്റ് ജനറലിനെയും കടന്നാക്രമിച്ചു സിപിഎമ്മും സമസ്തയും. കേസ് ലാഘവത്തോടെയാണ് എ.ജി കൈകാര്യം ചെയ്തെന്നും ഇതിനു പിന്നില്‍ ആര്‍.എസ്.എസ്. ഡീലാണന്നും സിപിഎം ആരോപിച്ചു. ഇരന്നുവാങ്ങിയ വിധിയാണന്നും എ.ജിയുടെ ഓഫീസ് പ്രതിയെ സഹായിച്ചെന്നും സമസ്തയും ആരോപിച്ചു.
പത്തുവയസുകാരിയെ ക്ലാസ് മുറിയില്‍ വച്ചു പീഡിപ്പിച്ചകേസില്‍ ബി.ജെ.പി.നേതാവ് കൂടിയായ അധ്യാപകന്‍ കുനിയില്‍ പത്മരാജന് ജാമ്യം ലഭിച്ചതാണു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. ഹൈക്കോടതി ജാമ്യം നല്‍കാന്‍ ഇടയാക്കിയതു അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന്റെ വീഴ്ചയാണന്നും ലാഘവത്തോടെ കേസ് കൈാര്യം ചെയ്യാന്‍ നിര്‍ദേശിച്ചവരെ കണ്ടെത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു
കേസ് മനപ്പൂര്‍വം തോറ്റുകൊടുത്തെന്ന് കുറ്റപെടുത്തിയ സമസ്ത മുഖപത്രത്തിലെ എഡിറ്റോറിയലില്‍ മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കണമെന്ന ഇരയുടെ ആവശ്യം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് തള്ളിയെന്ന ും ആരോപിച്ചു. കേസില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷക മൃദുസമീപനമാണെടുത്തത്. മറ്റു പ്രതികളുടെ അപ്പീലുകളില്‍ ഇല്ലാത്ത എന്തു പ്രത്യേകതയാണ്, പാലത്തായി കേസിലുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണെന്നും എഡിറ്റോറിയല്‍ ആവശ്യപ്പെട്ടു